പുറത്തിറങ്ങി മാസങ്ങൾക്കകം മഹീന്ദ്ര ഥാർ റോക്സിന്റെ വിലയിൽ വർദ്ധനവ്: ഉയർന്ന വേരിയന്റുകൾക്ക് വർദ്ധിച്ചത് 60,000 രൂപ വരെ
- Published by:Nandu Krishnan
- news18-malayalam
Last Updated:
2024 ആഗസ്റ്റിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഫൈവ് ഡോർ എസ് യു വിയായ ഥാർ റോക്സ് പുറത്തിറങ്ങിയത്
2024 ആഗസ്റ്റിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഫൈവ് ഡോർ എസ് യു വിയായ ഥാർ റോക്സ് പുറത്തിറങ്ങിയത്. 2024 ഡിസംബറിൽ പ്രഖ്യാപിച്ചതനുസരിച്ച് പുതുവർഷത്തിൽ വാഹനത്തിൻറെ വിലയിൽ വർദ്ധനവ് ഉണ്ടായതായി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ നിർമ്മാതാക്കൾ. പണപ്പെരുപ്പവും വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും നേരിടാൻ ബ്രാൻഡ് വാഹനത്തിന്റെ വില പട്ടികയിൽ മാറ്റം വരുത്തിയിട്ടുണ്ട്.
advertisement
0.48 ശതമാനത്തിനും 2.86 ശതമാനത്തിലും ഇടയിലാണ് ഥാർ റോക്സിന്റെ വില വർദ്ധനവ്. വിവിധ വേരിയന്റിനെ ആശ്രയിച്ച് 60,000 രൂപ വരെയാണ് വിലയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പെട്രോൾ പതിപ്പുകളിൽ ഏറ്റവും ഉയർന്ന വേരിയന്റായ AX7 L ATന് വേണ്ടി മാത്രമാണ് വില വർദ്ധനവ് ഉള്ളത്. 50000 രൂപ വരെ വില വർധിച്ച് ഈ വേരിയന്റിന്റെ വില 20.49 ലക്ഷം രൂപയിലെത്തി (എക്സ് ഷോറും). 19.99 ലക്ഷം രൂപ വിലയുണ്ടായിരുന്ന ഈ ടോപ് സ്‌പെക് പെട്രോള്‍ വേരിയന്റിന് ഇനി മുതല്‍ 20.49 ലക്ഷം രൂപ മുടക്കണം. 2.50 ശതമാനമാണ് ആണ് ഇവിടെ വില വർദ്ധനവ്. മറ്റ് പെട്രോൾ വേരിയന്റിന്റെ വിലയിൽ മാറ്റമില്ല.
advertisement
ഇതേ രീതിയിലാണ് ഡീസൽ പതിപ്പുകളുടെ വിലവർധനവും വന്നിരിക്കുന്നത്. ഡീസൽ അടിസ്ഥാന വേരിയന്റിന്റെ വില വർദ്ധിച്ചിട്ടില്ല. ഥാർ റോക്സ് ഡീസൽ MX5 MT 4x4 വേരിയൻ്റുകൾ ഇപ്പോൾ 19.09 ലക്ഷം രൂപയാണുള്ളത് (എക്സ്-ഷോറൂം). 30,000 രൂപയുടെ വർദ്ധനവാണ് ഈ വേരിയന്റിന് ഉണ്ടായിരിക്കുന്നത്. 1.60 ശതമാനമാണ് വിലയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. AX5 L AT 4x4 വേരിന്റിന് 10,000 രൂപ വർദ്ധിച്ച് 21.09 ലക്ഷം രൂപയായി (എക്സ് ഷോറും)
advertisement
ടോപ്പ്-ടയർ ട്രിമ്മുകളിൽ ഡീസൽ AX7 L MT വേരിയൻ്റിന് 50,000 രൂപയുടെ വർദ്ധനവുണ്ടായി.19.49 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) നിലവിലെ വില. AX7 L MT 4x4ന് പരമാവധി 60,000 രൂപ വർദ്ധിച്ചു. 2.86 ശതമാനം വിലവർദ്ധനവാണ് ഉണ്ടായത്. 21.59 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) നിലവിലെ വില. AX7 L AT വേരിയൻ്റിന് 50,000 രൂപ വർദ്ധിച്ച് വില 20.99 ലക്ഷം രൂപയായി (എക്സ്-ഷോറൂം). AX7 L AT 4x4ന് 60,000 രൂപ വർദ്ധിച്ച് വില 23.09 ലക്ഷം രൂപയായി (എക്സ്-ഷോറൂം).
advertisement
പുറത്തിറങ്ങിയപ്പോൾ 1 മണിക്കൂറിനുള്ളില്‍ 1.76 ലക്ഷം ബുക്കിംഗുകളാണ് ഥാർ റോക്സ് നേടിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായാണ് ഥാർ റോക്സ് വിലയിരുത്തപ്പെടുന്നത് . നിലവില്‍ ഥാര്‍ 3 ഡോറും 5 ഡോറും വിപണിയിലുണ്ട്. ഇവ രണ്ടും ചേർന്നാണ് മഹീന്ദ്രയുടെ വില്‍പ്പനയുടെ 18.49 ശതമാനം വില്‍പ്പന സംഭാവന ചെയ്യുന്നത്.