advertisement

'പ്രതിസന്ധിക്ക് ഉത്തരവാദി ട്രംപ് മാത്രം'; യുദ്ധത്തിൽ അമേരിക്കയ്ക്ക് രക്ഷാമാർഗമില്ലെന്ന് മുൻ സിഐഎ മേധാവി

Last Updated:

കാര്യങ്ങൾ എങ്ങനെ സംഭവിക്കുമെന്ന് മനസ്സിലാക്കുന്നതിൽ ട്രംപ് ഒരു കുട്ടിയെപ്പോലെയാണ് പെരുമാറുന്നതെന്ന് പനേറ്റ പറഞ്ഞു

News18
News18
ഇറാൻ പ്രതിസന്ധിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി മുൻ പ്രതിരോധ സെക്രട്ടറിയും സി.ഐ.എ മുൻ ഡയറക്ടറുമായ ലിയോൺ പനേറ്റ. നിലവിലെ സങ്കീർണ്ണമായ അവസ്ഥയ്ക്ക് ട്രംപ് അല്ലാതെ മറ്റാരും ഉത്തരവാദിയല്ലെന്ന് പനേറ്റ ദി ഗാർഡിയനോട് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി യുദ്ധം വ്യാപിപ്പിക്കണമോ അതോ പരാജയം സമ്മതിച്ച് പിന്മാറണമോ എന്നറിയാത്ത കടുത്ത പ്രതിസന്ധിയിലാണ് ട്രംപ് ഇപ്പോൾ എത്തിനിൽക്കുന്നത്. കാര്യങ്ങൾ എങ്ങനെ സംഭവിക്കുമെന്ന് മനസ്സിലാക്കുന്നതിൽ ട്രംപ് ഒരു കുട്ടിയെപ്പോലെയാണ് പെരുമാറുന്നതെന്ന് പനേറ്റ പറഞ്ഞു. വെറുതെ ഒരു കാര്യം ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമാകുമെന്ന് വിശ്വസിക്കുന്നത് ഒരു പ്രസിഡന്റിന് ചേർന്നതല്ലെന്നും പനേറ്റ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-ന് ഇറാനെതിരെയുള്ള നീക്കം തുടങ്ങുമ്പോൾ ഇതൊരു 'നോക്കൗട്ട്' പ്രഹരമാകുമെന്നാണ് ട്രംപ് കരുതിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും യുദ്ധം അവസാനിക്കാത്തത് ട്രംപിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പഴയ നേതാവിന് പകരം ഇപ്പോൾ കൂടുതൽ തീവ്രനിലപാടുള്ള ഒരു യുവ നേതാവ് അധികാരത്തിലെത്തിയത് ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്നും പനേറ്റ നിരീക്ഷിച്ചു.
advertisement
അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നതും ട്രംപിന്റെ ജനപ്രീതി ഇടിയുന്നതും അദ്ദേഹത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. ഇതിനിടെ ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഈ സൈനിക നീക്കം എപ്പോൾ അവസാനിക്കുമെന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തതയില്ലെന്ന് പനേറ്റ കുറ്റപ്പെടുത്തി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
'പ്രതിസന്ധിക്ക് ഉത്തരവാദി ട്രംപ് മാത്രം'; യുദ്ധത്തിൽ അമേരിക്കയ്ക്ക് രക്ഷാമാർഗമില്ലെന്ന് മുൻ സിഐഎ മേധാവി
Next Article
advertisement
ഇറാൻ യുദ്ധം നീളുമോ? പണം ആവശ്യത്തിനുണ്ടെന്നും നികുതി വർദ്ധിപ്പിക്കില്ലെന്നും യു.എസ്
ഇറാൻ യുദ്ധം നീളുമോ? പണം ആവശ്യത്തിനുണ്ടെന്നും നികുതി വർദ്ധിപ്പിക്കില്ലെന്നും യു.എസ്
  • ഇറാൻ യുദ്ധം തുടരാൻ ആവശ്യമായ ഫണ്ട് നിലവിൽ പക്കലുണ്ടെന്നും അധികം നികുതി വർദ്ധിപ്പിക്കില്ല

  • കൂടുതൽ സൈനിക സജ്ജീകരണത്തിന് കോൺഗ്രസിൽ നിന്ന് 200 ബില്യൺ ഡോളർ അധിക ഫണ്ട് തേടും

  • എണ്ണവില നിയന്ത്രിക്കാൻ ഇറാന്റെയും റഷ്യയുടെയും എണ്ണ ഇറക്കുമതിക്ക് ഉപരോധങ്ങളിൽ ഇളവ് വരുത്തി

View All
advertisement