Gold Price Today | സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

Last Updated:
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു
1/6
gold price, gold price in kerala, gold rates, 1 pavan rate, 1 pavan gold rate today, ഇന്നത്തെ സ്വർണവില, സ്വർണവില, സ്വർണം, വെള്ളി വില
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാമിന് 4201 രൂപയും ഒരു പവന് 33,608 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ച 240 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 4185 രൂപയും പവന് 33,480 രൂപയുമായിരുന്നു വില. ശനിയാഴ്ച നേരിയ വർധനവുണ്ടായി ആണ് 33,600 രൂപയിലെത്തിയത്. ആ വില തന്നെ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
advertisement
2/6
gold coins
തുടർച്ചയായ  കുറഞ്ഞുകൊണ്ടിരുന്ന സ്വർണ വിലയിൽ മാർച്ച് ആറിനാണ് വർധനവുണ്ടായത്. മാർച്ച്​ ഒന്നിന്​ സ്വർണവില ഗ്രാമിന്​ 4305 രൂപയായിരുന്നു. പിന്നീട്​ സ്വർണവിലയിൽ തുടർച്ചയായ ഇടിവ് ഉണ്ടായതിന് ശേഷമാണ്​ വീണ്ടും വില വർധിച്ചത്. ആഗോള വിപണിയിലെ പ്രതിസന്ധിയാണ് ആഭ്യന്തര സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്.
advertisement
3/6
Gold Seized, selam, സ്വർണക്കടത്ത്, സേലം, സ്വർണക്കടത്ത്
ഈ വർഷത്തെ കേന്ദ്ര ബജറ്റിന് ശേഷമുള്ള ദിവസങ്ങളിൽ സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്.
advertisement
4/6
Gold Price, Today, Today Gold Rate, സ്വർണവില, സ്വർണവില വർദ്ധിച്ചു, സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു, Today Gold Price
ഫെ​ബ്രു​വ​രി ഒ​ന്നി​ന് സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന ബജറ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​വ​ന് 1800 രൂ​പ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് മൂ​ന്ന് ത​വ​ണ​യാ​യി 800 രൂ​പ വ​ര്‍​ധി​ക്കു​ക​യും ചെ​യ്തു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഒരുമാസം മുൻപ് മുതൽ വർധിക്കാൻ തുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും സ്വർണ വില കൂടി. പിന്നീടാണ് വില കുറഞ്ഞത്.
advertisement
5/6
gold price, gold, gold price, silver price, gold price സ്വർണവില, സ്വർണവില, 2021ലെ സ്വർണവില, 2021ലെ വെള്ളിവില
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം തുടർച്ചയായി സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് തടയാൻ കഴിയുമെന്നാണ് വിലയിരുത്തല്‍.
advertisement
6/6
gold price kerala, gold price today, Gold prices, സ്വർണവില, സ്വർണവില കേരളത്തിൽ, gold price, gold price in kerala, gold rates in kerala, 1 pavan rate, 1 pavan gold rate today, സ്വർണവില, ഇന്നത്തെ സ്വർണ വില, സ്വർണവില
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement