പണം നൽകാതെ മാറ്റിവെച്ച ടിക്കറ്റുകളിലൊന്നിന് 75 ലക്ഷം രൂപ സമ്മാനം; കോൺക്രീറ്റ് തൊഴിലാളിയെ വിളിച്ച് ടിക്കറ്റ് നൽകി ഏജന്‍റ്
- Published by:Anuraj GR
- news18-malayalam
Last Updated:
എല്ലാ ദിവസവും സുരേഷ് കുമാറിന്‍റെ കടയിൽനിന്ന് ലോട്ടറി എടുക്കുന്ന ശീലമുള്ളയാളാണ് സുകുമാരൻ. നേരിട്ട് എത്താൻ കഴിഞ്ഞില്ലെങ്കിൽ ഫോണിൽ വിളിച്ച് ടിക്കറ്റ് മാറ്റിവെക്കാൻ ആവശ്യപ്പെടും
advertisement
നെയ്യാറ്റിൻകര പെരുമ്പഴുതൂരിൽ ശ്രീലക്ഷ്മി ലോട്ടറി ഏജൻസി നടത്തുന്ന എ സുരേഷ് കുമാറാണ് സുകുമാരന്‍റെ ജീവിതം മാറിമറിയാൻ വഴിത്തിരിവായത്. എല്ലാ ദിവസവും സുരേഷ് കുമാറിന്‍റെ കടയിൽനിന്ന് ലോട്ടറി എടുക്കുന്ന ശീലമുള്ളയാളാണ് സുകുമാരൻ. നേരിട്ട് എത്താൻ കഴിഞ്ഞില്ലെങ്കിൽ ഫോണിൽ വിളിച്ച് ടിക്കറ്റ് മാറ്റിവെക്കാൻ ആവശ്യപ്പെടും. പണം പിന്നീട് നൽകും. ഇതാണ് സുകുമാരന്‍റെ രീതി.
advertisement
ഇതനുസരിച്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറിയുടെ 12 ടിക്കറ്റ് വരുന്ന ഒരു സെറ്റ് മാറ്റിവെക്കാൻ സുകുമാരൻ, സുരേഷ് കുമാറിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സുരേഷ് കുമാർ ടിക്കറ്റ് മാറ്റിവെക്കുകയും ചെയ്തു. എന്നാൽ നറുക്കെടുപ്പ് ഫലം വരുന്നതുവരെ ആ ടിക്കറ്റ് വാങ്ങാൻ സുകുമാരൻ കടയിൽ എത്തിയിരുന്നില്ല.
advertisement
ഫലം വന്നപ്പോഴാണ് മാറ്റിവെച്ച ടിക്കറ്റുകളിലൊന്നായ എസ്.ജി489862 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് സുരേഷ് കുമാറിന് മനസിലായത്. എന്നാൽ സുകുമാരൻ എവിടെയാണ് താമസിക്കുന്നതെന്ന് സുരേഷ് കുമാറിന് അറിയില്ല. ഇതേത്തുടർന്ന് നഗരസഭാ കൌൺസിലർ മുരുകനെ വിളിച്ച് വിവരം പറഞ്ഞു. മുരുകനാണ് സുകുമാരനെ ഭാഗ്യക്കുറി സമ്മാനം ലഭിച്ച വിവരം അറിയിച്ചത്. തുടർന്ന് സുകുമാരൻ ശ്രീലക്ഷ്മി ഏജൻസിയിലെത്തി ടിക്കറ്റ് ഏറ്റുവാങ്ങി.
advertisement
advertisement
ഭാര്യയും മകനും മകളുടെ മകളായ 11 വയസുകാരിയും ഉൾപ്പെടുന്നതാണ് സുകുമാരന്‍റെ കുടുംബം. ഇപ്പോൾ ലഭിച്ച സമ്മാനത്തിലൂടെ സ്വന്തമായി സ്ഥലവും വീടുമെന്ന സ്വപ്നം യാഥാർത്യമാക്കുമെന്ന് സുകുമാരൻ പറഞ്ഞു. 30 വർഷത്തിലേറെയായി സ്ഥിരമായി ലോട്ടറി എടുക്കുന്ന സുകുമാരൻ 60000 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങൾ ഇതിന് മുമ്പ് പലപ്പോഴായി ലഭിച്ചിട്ടുണ്ട്.







