NFL vs IPL: ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന മികച്ച 10 സ്പോർട് ലീഗുകൾ
- Published by:Sarika N
- news18-malayalam
Last Updated:
ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സ്പോർട് ലീഗുകളെ കുറിച്ചറിയാം
ലോകമെമ്പാടുമുള്ള സ്പോർട്സ് ലീഗുകളുടെ പ്രതിവർഷവരുമാനം കോടികളാണ്. എന്നാൽ അവയിൽ ചിലത് മറ്റുള്ളവയേക്കാൾ വളരെ മുന്നിലാണ്. ഇവയിൽ ക്രിക്കറ്റ്, ഫുട്ബോൾ, ബേസ്ബോൾ ,ബാസ്കറ്റ്ബോൾ തുടങ്ങിയവയും ഉൾപ്പെടുന്നു. ഇപ്പോഴിതാ, ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ലീഗുകളുടെ പട്ടിക സ്പോർട്സ് ബിസിനസ്സ് പുറത്തുവിട്ടിരിക്കുകയാണ്. ഏതൊക്കെ ലീഗുകളാണ് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്നതെന്നും എന്തുകൊണ്ടാണെന്നും പരിശോധിക്കാം.
advertisement
നാഷണൽ ഫുട്ബോൾ ലീഗ് (NFL): നാഷണൽ ഫുട്ബോൾ ലീഗ് ആണ് സ്പോർട്സ് ബിസിനസ്സ് പുറത്തുവിട്ട റാങ്കിങ്ങിൽ ഒന്നാമത്. നാഷണൽ ഫുട്ബോൾ ലീഗ് (NFL) ലോകത്തിലെ മറ്റേതൊരു പ്രൊഫഷണൽ സ്പോർട്സ് ലീഗിനേക്കാളും കൂടുതൽ വരുമാനം ഉണ്ടാക്കുന്നു. 2024 ൽ മാത്രം ലീഗ് ഏകദേശം 18 ബില്യൺ ഡോളർ വരുമാനം ഉണ്ടാക്കിയിരുന്നു. ഇവരുടെ പ്രധാന വരുമാന മാർഗങ്ങൾ ഒന്ന് ടെലിവിഷൻ റൈറ്റുകളിൽ നിന്നാണ്. CBS, NBC, FOX, ESPN എന്നീ ടെലിവിഷൻ ചാനലുകളാണ് അവയിൽ ചിലത്. ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഫെബ്രുവരി മാസത്തിൽ നടന്ന സൂപ്പർ ബൗൾ 600 മില്യൺ ഡോളറിലധികം വരുമാനം ഉണ്ടാക്കിയിരുന്നു.
advertisement
മേജർ ലീഗ് ബേസ്ബോൾ (MLB): MLB എല്ലാ വർഷവും 2,400-ലധികം ഗെയിമുകൾ ഷെഡ്യൂൾ ചെയ്യുന്നു. ഈ ഗെയിമുകൾ ടിക്കറ്റ് വിൽപ്പന, മാധ്യമ അവകാശങ്ങൾ, സ്പോൺസർമാർ എന്നിവയിൽ നിന്ന് വലിയ രീതിയിൽ വരുമാനം ഉണ്ടാക്കുന്നു. സ്റ്റാറ്റിസ്റ്റ റിപ്പോർട്ട് പ്രകാരം ലീഗ് പ്രതിവർഷം ഏകദേശം 11.5 ബില്യൺ ഡോളർ സമ്പാദിക്കുന്നു. 100 വർഷമായി കായിക മേഖല വിജയകരമായി പ്രവർത്തിക്കുന്നു.
advertisement
നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ (NBA): സിഎൻബിസിയുടെ കണക്കനുസരിച്ച് എൻബിഎ പ്രതിവർഷം ഏകദേശം 10.5 ബില്യൺ ഡോളർ സമ്പാദിക്കുന്നുണ്ട്. എൻബിഎയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ഒട്ടനവധി ആരാധകർ ഉണ്ട്. പ്രത്യേകിച്ച് ചൈന, യൂറോപ്പ്, ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളിൽ. സ്റ്റീഫൻ കറി, ലെബ്രോൺ ജെയിംസ്, ജിയാനിസ് ആന്ററ്റോകൗൺപോ എന്നിങ്ങനെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒട്ടനവധി കളിക്കാരാണ് എൻബിഎയിൽ മത്സരിക്കാൻ എത്തുന്നത്.
advertisement
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL): ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ). വർഷത്തിൽ രണ്ട് മാസമാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടെലിവിഷൻ റൈറ്റ് മാത്രം ഏകദേശം 10 ബില്യൺ ഡോളറിനടുത്ത് വരുന്നു. ബിസിസിഐ റിപ്പോർട്ട് അനുസരിച്ച് 2023-2027 കാലയളവിൽ ഐപിഎൽ മാധ്യമ അവകാശങ്ങൾ 6.2 ബില്യൺ ഡോളറിനാണ് വിട്ടിരിക്കുന്നത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയ ടീമുകൾക്ക് ആരാധകർ ഏറെയാണ്.
advertisement
ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL): ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ഏറ്റവുമധികം പണം ലഭിക്കുന്ന മത്സരങ്ങളിൽ ഒന്നാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകൾക്ക് പുറമേ, ഇപിഎല്ലിന് ഒരു വർഷത്തിൽ ആകെ 6 ബില്യൺ ഡോളർ മൂല്യമുണ്ട്. ലോകമെമ്പാടുമുള്ള ക്ലബ്ബുകൾക്ക് ലീഗ് പ്രക്ഷേപണ അവകാശങ്ങൾ വിൽക്കുന്നു. പ്രീമിയർ ലീഗിന് ഈ രാജ്യങ്ങളിൽ മാത്രമല്ല, ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലും ആരാധകരുണ്ട്.
advertisement
advertisement
ലാ ലിഗ (SPAIN) : സ്പെയിനിലെ ഏറ്റവും മികച്ച ഫുട്ബോൾ ലീഗായ ലാ ലിഗ, പ്രതിവർഷം ഏകദേശം 5 ബില്യൺ ഡോളർ വരുമാനം നേടുന്നു. റയൽ മാഡ്രിഡ്, എഫ്‌സി ബാഴ്‌സലോണ തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ചിലത് ഇവിടെയാണ്. പ്രക്ഷേപണ ഡീലുകൾ, ആഗോള ആരാധക താൽപ്പര്യം, സ്പോൺസർഷിപ്പുകൾ എന്നിവയിൽ നിന്നാണ് ലീഗ് വരുമാനം നേടുന്നത്.
advertisement
ബുണ്ടസ്ലിഗ (GERMANY) : ജർമ്മനിയുടെ ബുണ്ടസ്ലിഗ ഓരോ വർഷവും 4.6 ബില്യൺ ഡോളർ വരുമാനം ഉണ്ടാകുന്നുണ്ട്. ടിക്കറ്റ് നിരക്കുകൾ, ബയേൺ മ്യൂണിക്ക് പോലുള്ള മുൻനിര ക്ലബ്ബുകൾ എന്നിവയ്ക്ക് ഇത് പേരുകേട്ടതാണ്. ലീഗ് നന്നായി കൈകാര്യം ചെയ്യപ്പെടുന്നു, കൂടാതെ ആഭ്യന്തര, ആഗോള ടിവി അവകാശങ്ങളിൽ നിന്നും വരുമാനം നേടുന്നു. കൂടാതെ സീരി എ (ഇറ്റലി) പ്രതിവർഷം 3.1 ബില്യൺ, ലീഗ് 1 (ഫ്രാൻസ്) – പ്രതിവർഷം 2.4–2.8 ബില്യൺ എന്നിവയാണ് റാങ്കിങ്ങിൽ ഉള്ള മറ്റ് ചില ലീഗുകൾ.