കാറും ഐഫോണും വാങ്ങാനല്ല; ഇന്ത്യക്കാർ ആറ് മാസത്തിനിടെ 5000 കോടി ചെലവഴിച്ചത് ഈ കാര്യത്തിന് വേണ്ടി!
- Published by:Anuraj GR
- news18-malayalam
Last Updated:
ജോലിയുള്ള സ്ത്രീകളാണ് ഈ ഉൽപന്നങ്ങൾ കൂടുതലായി വാങ്ങുന്നതെന്നാണ് റിപ്പോർട്ട്
ലോകോത്തര ബ്രാൻഡുകളുടെ ആഡംബരവസ്തുക്കൾ അതിവേഗം ഇന്ത്യൻ വിപണിയിൽ വരാറുണ്ട്. ആഡംബര കാറുകൾക്കും ഐഫോണിനുമൊക്കെ ഇന്ത്യയിൽ വലിയ ഡിമാൻഡാണുള്ളത്. ഇവയുടെയൊക്കെ ലോകത്തെ തന്നെ പ്രധാന വിപണിയായി ഇന്ത്യ വളർന്നുകഴിഞ്ഞു. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യക്കാർ 5000 കോടി ചെലവഴിച്ചത് ഐഫോണും കാറും വാങ്ങാനല്ലെന്നാണ് പുതിയ റിപ്പോർട്ട്. ലിപ്സ്റ്റിക്, നെയിൽ പോളിഷ്, ഐലൈനർ എന്നിവയുൾപ്പെടെയുള്ള സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്കാണ് ഇന്ത്യക്കാർ ഇത്രയേറെ പണം ചെലവഴിച്ചത്. രാജ്യത്തെ പത്ത് നഗരങ്ങളിലെ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ആറുമാസത്തിനിടെ 5000 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്.
advertisement
advertisement
advertisement
"കൂടുതൽ സ്ത്രീകൾക്ക് ജോലി ലഭിക്കുന്നതോടെ, സൗന്ദര്യവർദ്ധക മേഖലയുടെ കടന്നുകയറ്റവും ഉപയോഗവും ഭാവിയിൽ കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു," കാന്തറിലെ വേൾഡ് പാനൽ ഡിവിഷൻ സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടർ കെ രാമകൃഷ്ണൻ പറഞ്ഞു. ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങൾ ആഗോളതലത്തിൽ സൗന്ദര്യ പ്രവണതകളെ സ്വാധീനിക്കുന്നതിനാൽ ഏഷ്യ ഇതിനകം തന്നെ ലോകത്തിന്റെ സൗന്ദര്യ ഉൽപന്നങ്ങളുടെ സുപ്രധാന വിപണിയാണെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
advertisement
advertisement