Petrol Diesel Price| ഇന്ധന വിലയിൽ മാറ്റമില്ലാതെ മൂന്നാഴ്ച; അവസാനമായി വില വർധിച്ചത് ഫെബ്രുവരി 27ന്
- Published by:Rajesh V
- news18-malayalam
Last Updated:
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വെള്ളിയാഴ്ച ബാരലിന് 64 ഡോളറിന് മുകളിലാണ് ക്ലോസ് ചെയ്തത്.
ന്യൂഡൽഹി: തുടർച്ചയായ 21ാം ദിനവും ഇന്ധന വിലയിൽ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില വെള്ളിയാഴ്ച ബാരലിന് 64 ഡോളറിന് മുകളിലാണ് ക്ലോസ് ചെയ്തത്. സർവകാല റെക്കോർഡിലെത്തിയശേഷം ഇന്ധനവിലയിൽ മാറ്റമില്ലാതെ തുടരുന്നത് സാധാരണക്കാർക്ക് ആശ്വാസമായി. ഫെബ്രുവരി 27നാണ് ഏറ്റവും ഒടുവിൽ വില വർധിച്ചത്. അന്ന് പെട്രോളിന് ലിറ്ററിന് 24 പൈസയും ഡീസലിന് 15 പൈസയുമാണ് വർധിച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് താൽക്കാലിക ആശ്വാസത്തിന് കാരണം.
advertisement
പെട്രോളിന് തലസ്ഥാനത്ത് ലിറ്ററിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമാണ് വില. ഫെബ്രുവരി മാസത്തിൽ ഇന്ധന വില 16 ദിവസമാണ് വർധിച്ചത്. ഫെബ്രുവരിയിൽ ഡൽഹിയില്‍ പെട്രോളിന് 4.74 രൂപയും ഡീസലിന് 4.52 രൂപയുമാണ് കൂടിയത്. മുംബൈയിൽ പെട്രോളിന് 97.57 രൂപയും ഡീസലിന് ലിറ്ററിന് 88.60 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 91.35 രൂപയും ഡീസലിന് ലിറ്ററിന് 84.35 രൂപയുമാണ്.
advertisement
ചെന്നൈയിൽ പെട്രോളിന് 93.11 രൂപയും ഡീസലിന് ലിറ്ററിന് 86.45 രൂപയുമാണ്. ബെംഗളൂരുവിൽ പെട്രോൾ വില 94.22 രൂപയും ഡീസലിന് ലിറ്ററിന് 86.37 രൂപയുമാണ്. ഭോപ്പാലിൽ പെട്രോളിന് 99.21 രൂപയും ഡീസലിന് ലിറ്ററിന് 89.76 രൂപയുമാണ്. ചണ്ഡിഗഡിൽ പെട്രോളിന 87.73 രൂപയും ഡീസലിന് ലിറ്ററിന് 81.17 രൂപയുമാണ്. പട്നയിൽ പെട്രോളിന് 93.48 രൂപയും ഡീസലിന് ലിറ്ററിന് 86.73 രൂപയുമാണ്. ലഖ്‌നൗവിൽ പെട്രോളിന് 89.31 രൂപയും ഡീസലിന് ലിറ്ററിന് 81.85 രൂപയുമാണ്.
advertisement
പെട്രോൾ- ഡീസല്‍ വില എസ്എംഎസ് വഴി നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പെട്രോൾ ഡീസൽ വില അപ്‌ഡേറ്റ് ചെയ്യുന്നു. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, RSPയുടെ കൂടെ നിങ്ങളുടെ സിറ്റി കോഡ് ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. ഓരോ നഗര കോഡും വ്യത്യസ്തമാണ്. ഐഒസിഎല്ലിന്റെ വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഇത് കാണാൻ കഴിയും. അതേസമയം, ബിപിസിഎൽ കസ്റ്റമർ RSP 9223112222, എച്ച്പിസിഎൽ കസ്റ്റമർ HPPriceഎന്ന് 9222201122ലേക്ക് സന്ദേശം അയച്ചുകൊണ്ട് നിങ്ങളുടെ നഗരത്തിലെ പെട്രോൾ ഡീസലിന്റെ വില അറിയാൻ കഴിയും.
advertisement
വില സർവകാല റെക്കോർഡിലെത്തിയ ശേഷമാണ് ഇപ്പോൾ മാറ്റമില്ലാതെ തുടരുന്നത്. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. വിവിധ നഗരങ്ങളിലെ വില പരിശോധിക്കുമ്പോൾ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.04 രൂപയാണ് വില. ഡീസലിന് 85.59 രൂപയും. കോഴിക്കോട് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.99 രൂപയുമാണ് ഇന്നത്തെ വില. ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലുമാണ്.
advertisement
കേരളം, തമിഴ്നാട്, അസം, ബംഗാൾ, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് വില വർധനയ്ക്ക് താൽക്കാലിക ആശ്വാസം എന്നാണു പൊതുവെ വിലയിരുത്തപ്പെടുന്നത്. മുൻപും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം വില മാറ്റമില്ലാതെ തുടരുന്ന പതിവുണ്ടായിരുന്നു. കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഒരു മാസത്തിലേറെ വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല.