ന്യൂഡൽഹി: ഇന്ന് ലോകത്ത് എല്ലാവരുടെയും വഴികാട്ടിയാണ് ഗൂഗിൾ മാപ്പ്. പ്രത്യേകിച്ചും കാർ ഓടിക്കുന്നവരുടെ. അതേസമയം ചിലപ്പോൾ വഴിതെറ്റിക്കുമെന്ന ചീത്തപ്പേരും ഗൂഗിളിനുണ്ട്. ഈ ചീത്തപ്പേരുണ്ടെങ്കിലും വഴി അറിയാൻ ഗൂഗിൾ മാപ്പിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ മാത്രം കുറവില്ല. ഗൂഗിൾ മാപ്‌സിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.