OnePlus 13 : വരുന്നു വൺ പ്ലസ് 13 ; കാമറയിലും ഡിസ്‌പ്ലേയിലും അപ്‌ഡേഷൻ ഒപ്പം വമ്പൻ ബാറ്ററിയും വൺ ടിബി മെമ്മറിയും
- Published by:Sarika N
- news18-malayalam
Last Updated:
വമ്പൻ ബാറ്ററിയും 100 വാട്ട് ചാർജിംഗും സഹിതം വൺ പ്ലസ് 13 ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്
advertisement
ഒരു വെര്‍ട്ടിക്കല്‍ കാമറ ഐലന്‍ഡ് ഫീച്ചറിനൊപ്പം പുതിയ രൂപകല്‍പ്പനയോടെ വണ്‍പ്ലസ് 13 വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വണ്‍പ്ലസ് 12 നേക്കാള്‍ ഭാരം കുറഞ്ഞതും വെള്ളത്തിനും പൊടി പ്രതിരോധത്തിനുമുള്ള IP68 റേറ്റിങ്ങുമായി അവതരിപ്പിക്കാനാണ് സാധ്യത.വമ്പൻ ബാറ്ററിയും 100 വാട്ട് ചാർജിംഗും സഹിതം വൺ പ്ലസ് 13 ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. കമ്പനി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത്തരത്തിലാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 100 വാട്ട് വയേർഡ് ചാർജിംഗും 50 വാട്ട് വയർലസ് ചാർജിംഗും ഫോണിലുണ്ടാവും.
advertisement
2.5K റെസല്യൂഷനും 5,000 നിറ്റ്‌സ് പീക്ക് തെളിച്ചവുമുള്ള 6.8 ഇഞ്ച് 8T LPTO OLED ഡിസ്‌പ്ലേയാണ് ഇതില്‍ ക്രമീകരിക്കുക. ഒരു മൈക്രോ-ക്വാഡ് കര്‍വ്ഡ് പാനലും ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. സ്‌നാപ്ഡ്രാഗണ്‍ 8 Gen 4 ചിപ്‌സെറ്റായിരിക്കും ഇതിന് കരുത്തുപകരുക.16GB റാമും 1TB സ്റ്റോറേജും ഇതില്‍ പ്രതീക്ഷിക്കാം.മൂന്ന് ക്യാമറയാണ് ഫോണിൻ്റെ റിയൽ ക്യാമറ സിസ്റ്റത്തിലുള്ളത്. 50 മെഗാപിക്സൽ എൽവൈടി-808 ആണ് പ്രധാന ക്യാമറ. 50 മെഗാപിക്സൽ അൾട്ര വൈഡ് സെൻസറും 3x ഒപ്റ്റിക്കൽ സൂം സഹിതം 50 മെഗാപിക്സൽ പെരിസ്കോപ് ടെലിഫോട്ടോ ഷൂട്ടറും ഫോണിലുണ്ടാവും.
advertisement
advertisement
എഐ ഇറേസര്‍, എഐ ബെസ്റ്റ് ഫേസ് തുടങ്ങിയ എഐ അധിഷ്ഠിത ഫീച്ചറുകളും ഇതില്‍ കണ്ടേക്കാമെന്നാണ് റിപ്പോർട്ടുകൾ. ക്യാമറ സെക്ഷനില്‍ പുതിയ ഫീച്ചറുമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വണ്‍പ്ലസ് 13ല്‍ പ്രധാന ക്യാമറയില്‍ 50MP Sony LYT808 സെന്‍സറും 50MP അള്‍ട്രാവൈഡ് ലെന്‍സും 3X ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും വന്നേക്കാം. 100W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയോടെയായിരിക്കും ഫോണ്‍ വരിക. വണ്‍പ്ലസ് 13ന് ഇന്ത്യയില്‍ 60,000 മുതല്‍ 70,000 രൂപ വരെ വില പ്രതീക്ഷിക്കാം.