സ്റ്റെലിഷ് ലുക്കിൽ ഷവോമിയുടെ പുതിയ 14T സീരീസ്; പ്രത്യേകതകൾ അറിയാം

Last Updated:
സെപ്റ്റംബർ 26 ന് ബെർലിനിൽ നടന്ന ഷവോമിയുടെ ആഗോള ലോഞ്ച് ഇവൻ്റിലാണ് ഷവോമി 14T, ഷവോമി 14T പ്രോ എന്നിവ പ്രഖ്യാപിച്ചത്.
1/5
 കിടിലൻ ഫീച്ചേഴ്സുമായി ടെക്ക് മേഖലയിൽ ഇപ്പോൾ നിരവധി ​പുതിയ ഗാഡ്ജെറ്റുകളാണ് എത്തുന്നത്. ഐഫോണും, വാവെയ്‌യും ഉൾപ്പടെയുള്ള ബ്രാൻഡുകൾ പുതിയ സീരീസുകൾ അവതരിപ്പിച്ചതും ഈ അടുത്താണ്. ഇപ്പോഴിതാ ഷവോമിയും തങ്ങളു‍ടെ പുതിയ 14T സീരീസ് അവതരിപ്പിച്ചിരിക്കയാണ്. സെപ്റ്റംബർ 26 ന് ബെർലിനിൽ നടന്ന ഷവോമിയുടെ ആഗോള ലോഞ്ച് ഇവൻ്റിലാണ് ഷവോമി 14T, ഷവോമി 14T പ്രോ എന്നിവ പ്രഖ്യാപിച്ചത്.

advertisement
2/5
 6.67-ഇഞ്ച് ഡിസ്‌പ്ലേയും 144Hz വരെ റിഫ്രഷ് റേറ്റും 4,000 നിറ്റസ് ബ്രൈറ്റനെസ്സും ഉൾക്കൊള്ളുന്ന ഷവോമി 14T സീരീസിന് ഏറെ പ്രത്യേകതകളുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റുകളാണ് ഇവയിൽ സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഷവോമി 13T ഫോണുകളുമായി സാ​ദൃശ്യമുള്ള ലെയ്ക്ക-ട്യൂൺ ചെയ്ത ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സീരീസിലും അവതരിപ്പിച്ചിരിക്കുന്നത്.

3/5
 ഷവോമി 14T, ഷവോമി 14T പ്രോ എന്നിവയിൽ 5,000 mAh ബാറ്ററി ആണുള്ളത്. ഇതു കൂടാതെ വെള്ളത്തിൻ്റെയും പൊടിയുടെയും സംരക്ഷണത്തിനായി IP68-റേറ്റിങും ഇതിനുണ്ട്. പ്രീമിയം മോഡലായ ഷവോമി 14T പ്രോയ്ക്ക് 50W വയർലെസ് ചാർജിങും ലഭ്യമാണ്. ഷവോമി 14T പ്രോ 12GB + 256GB മോഡലിന് ഏകദേശം 75,000 രൂപയാണ് വില.

4/5
 12GB + 512GB മോഡലിന് 83,000 രൂപയും, ടോപ്പ് എൻഡ് 12GB + 1TB മോഡലിന് ഏകദേശം 94,000 രൂപയുമാണ് വില. ടൈറ്റൻ ബ്ലാക്ക്, ടൈറ്റൻ ഗ്രേ, ടൈറ്റൻ ബ്ലൂ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. അതെ സമയം ഷവോമി 14T, 12GB + 256GB മോഡലിന് ഏകദേശം 60,000 രൂപയും, 12GB + 512GB മോഡലിന് ഏകദേശം 65,000 രൂപയും ആണ് വില. ലെമൺ ഗ്രീൻ, ടൈറ്റൻ ബ്ലാക്ക്, ടൈറ്റൻ ഗ്രേ, ടൈറ്റൻ ബ്ലൂ എന്നീ നിറങ്ങളിൽ ഷവോമി 14Tയും ലഭ്യമാണ്.

5/5
 ഗൂഗിളിൻ്റെ ജെമിനി ചാറ്റ്‌ബോട്ട്, സർക്കിൾ ടു സെർച്ച്, എഐ നോട്ടുകൾ, എഐ റെക്കോർഡർ, എഐ സബ്‌ടൈറ്റിലുകൾ, എഐ ഫിലിം, എഐ ഇമേജ് എഡിറ്റിംഗ്, എഐ പോർട്രെയ്‌റ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് എഐ ഫീച്ചറുകളും ഷവോമി 14T സീരീസിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ ശ്രേണിയിലെ ഈ രണ്ട് മോഡലുകളും പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്നവയാണ്.

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement