മികച്ച ചികിത്സ നൽകിയ ആശുപത്രിയിലെ എല്ലാവർക്കും നന്ദി പറഞ്ഞാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എൻ. റോയ്, വൈസ് പ്രിൻസിപ്പൽ ഡോ എസ് രാജീവ്, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ കെ സുദീപ്, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ എ കെ ജയശ്രീ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ മനോജ് ഡി. കെ എന്നിവർ ചേർന്നാണ് യാത്രയയപ്പ് നൽകിയത്.
കാഷ്വാലിറ്റി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ വിമൽ രോഹൻ, ആർ. എം. ഒ ഡോ സരിൻ എസ്. എം, എ. ആർ. എം. ഒ ഡോ മനോജ് കുമാർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ഗണേഷ് മല്ലർ, ഹോസ്പിറ്റൽ അഡ്‌മിനിസ്ട്രേറ്റർ ഡോ ബിന്ദു, പി. ആർ. ഒ ദിലീപ്, ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് എന്നിവർ അടക്കമുള്ള ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും യാത്രയപ്പിന് എത്തി.