പേരാമ്പ്രയിൽ ആടുകളെ കൊന്നത് പുള്ളിപ്പുലിയെന്ന് സംശയം; കാൽപ്പാടുകൾ കണ്ടെത്തി

Last Updated:
മൂന്നെണ്ണത്തിനെ കഴുത്തിന് കടിച്ചു കൊന്നു. മറ്റൊരാടിന് ഗുരുതര പരിക്കുകളുണ്ട്. റിപ്പോർട്ട്/ചിത്രങ്ങൾ: അശ്വിൻ ബിഎസ്
1/5
 കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയിൽ ആടുകളെ കടിച്ചു കൊന്നത് പുലിയെന്ന് സൂചന. ചെമ്പനോട മൂന്നാം വാർഡിലെ തേരകത്തിങ്കൽ ചാക്കോയുടെ വീട്ടിൽ കൂട്ടിലടച്ച ആടുകളെയാണ് കഴിഞ്ഞ ദിവസം കടിച്ചു കൊന്ന നിലയിൽ കണ്ടത്.

advertisement
2/5
 സ്ഥലം സന്ദർശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം ആടിനെ കൊന്നത് പുള്ളിപ്പുലിയാണെന്നാണ്. കൂട്ടിന് സമീപത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്പാടുകൾ കണ്ടെത്തി.

3/5
 ചാക്കോയുടെ വീടിന് പിൻവശത്തെ കൂട്ടിലാണ് എട്ട് ആടുകളെ കെട്ടിയിരുന്നത്. ഇതിൽ മൂന്നെണ്ണത്തിനെ കഴുത്തിന് കടിച്ചു കൊന്നു. മറ്റൊരാടിന് ഗുരുതര പരിക്കുകളുണ്ട്. കെട്ടിയിട്ടതിനാലാണ് ആടുകളെ കൊണ്ടുപോവാൻ കഴിയാതിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.

4/5
 ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോഴേക്കും മൃഗം ഓടി മറഞ്ഞിരുന്നു. അടുത്ത ദിവസം വനം വകുപ്പ് അധികൃതർ കൂടുതൽ പരിശോധന നടത്തും. ആവശ്യമെങ്കിൽ ക്യാമറകൾ സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.

5/5
 വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വന്യജീവിയുടെ സാന്നിധ്യം ആളുകൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കൂട് സ്ഥാപിച്ചു വന്യജീവിയെ പിടികൂടണമെന്ന് സംയുക്ത കർഷക സമിതി ആവശ്യപ്പെട്ടു.

കണ്ണൂരില്‍ പെരുമ്പാമ്പിനെ കൊന്ന് ഫ്രൈയാക്കി കഴിച്ച യുവാക്കൾ അറസ്റ്റിൽ

  • കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് ഫ്രൈയാക്കി കഴിച്ച യുവാക്കൾ വനം വകുപ്പിന്റെ പിടിയിലായി.

  • വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽപ്പെട്ട പെരുമ്പാമ്പിനെയാണ് ഇവർ കൊന്ന് ഭക്ഷിച്ചത്.

  • തളിപ്പറമ്പ് വനംവകുപ്പ് റേഞ്ച് ഓഫിസർ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് നടന്നു.

View All
advertisement