'കൊട്ടിയൂര്‍ വൈശാഖ മഹോത്സവം സമാപനത്തിലേക്ക്' ഇന്ന് വാളാട്ടവും തേങ്ങയേറും; നാളെ തൃക്കലശാട്ട്

Last Updated:
വെശാഖമഹോത്സവത്തിന്റെ സമാപനം കുറിക്കുന്ന തൃക്കലശാട്ട് വ്യഴാഴ്ച
1/5
 കൊട്ടിയൂര്‍ വൈശാഖമഹോത്സവം സമാപനത്തിലേക്ക് അടുക്കുന്നു. ഇന്ന് അത്തം ചതുശ്ശതം, വാളാട്ടം, തെങ്ങയേറ് എന്നിവ നടക്കും. വൈശാഖമഹോത്സവത്തിന്റെ സമാപനം കുറിക്കുന്ന തൃക്കലശാട്ട് വ്യഴാഴ്ചയാണ്

advertisement
2/5
 കലശംകുളി കഴിഞ്ഞ് ശുഭ്രവസ്ത്രം ധരിച്ച വാളശ്ശന്മാര്‍ ഭണ്ഡാര അറയില്‍ നിന്ന് ശ്രീചപ്പാരം ക്ഷേത്രത്തിലെ വാളുകളുമായി തിരുവഞ്ചിറയില്‍ കിഴക്കോട്ട് തിരിഞ്ഞു നില്‍ക്കും. ഇക്കരെ ക്ഷേത്രത്തിലെ ദേവന്റെയും ദേവിയുടെയും തിടമ്പുകളുമായി പാലക്കുന്ന് നമ്പൂതിരിയും പടിഞ്ഞിറ്റ നമ്പൂതിരിയും തെക്കോട്ട് തിരിഞ്ഞു നില്‍ക്കും. ഈ തിടമ്പുകളില്‍ നിന്ന് ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കുന്ന ചടങ്ങാണ് വാളാട്ടം.

3/5
 പ്രായ ക്രമത്തില്‍ ഓരോരുത്തരും ഇത് ആവര്‍ത്തിക്കും. ഒരോരുത്തരായി തിരുവഞ്ചിറയില്‍ ഓരോ പ്രദക്ഷിണം നടത്തും. ഇത്തരത്തില്‍ മൂന്ന് വാളശ്ശ ന്മാരും ഓരോ പ്രദക്ഷിണം കഴിഞ്ഞാല്‍ വാളാട്ടംസമാപിക്കും. വാളാട്ടത്തിനു ശേഷം വാളുകള്‍ ഭണ്ഡാര അറയില്‍സൂക്ഷിക്കും.

4/5
 അത്തം നാളായ ഇന്നത്തെ പന്തീരടി ശീവേലി ഈ വര്‍ഷത്തെ അവസാനത്തെ ശീവേലിയായിരിക്കും. അവസാനത്തെ വലിയ വട്ടളം പായസം ഇന്ന് പെരുമാളിന് നിവേദിക്കും.

5/5
 തൃക്കലശാട്ടത്തിന്റെ മുവുവന്‍ ചെലവുകളും മുമ്പ് കോഴിക്കോട് സാമൂതിരി രാജയാണ് വഹിച്ചിരുന്നത്. ഇന്നും സാമൂതിരിരാജയുടെ പ്രതിനിധി കൊട്ടിയൂരിലെത്തി നിശ്ചിത തുക സമര്‍പ്പിക്കും

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement