ദേശീയ ജൂനിയര്‍ വനിതാ ഹോക്കി: കായിക താരങ്ങള്‍ക്ക് സദ്യയൊരുക്കി സംഘാടകര്‍

Last Updated:
1/6
 ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് എ ഡിവിഷനില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കു വേണ്ടി കേരളത്തിന്റെ തനതു വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഉച്ചസദ്യ

advertisement
2/6
 ഉപ്പേരി മുതല്‍ പായസം വരെ വിളമ്പിയ സദ്യ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ കായിക താരങ്ങളുടെയും ഒഫീഷ്യലുകളുടെയും രസമുകുളങ്ങള്‍ക്കു പുതിയ അനുഭവമായി.

3/6
 കൈ ഉപയോഗിച്ച് കഴിക്കാന്‍ കഴിയാത്തവര്‍ സ്പൂണിന്റെ അഭയം തേടി. എല്ലാ വിഭവങ്ങളും ആസ്വദിച്ചതോടൊപ്പം പുതിയ രുചികൂട്ടുകള്‍ പരിചയപെട്ടതിന്റെ സന്തോഷവും എല്ലാവരുടെയും മുഖത്തു കാണാമായിരുന്നു. പായസം വിളമ്പിയപ്പോള്‍ എന്താണ് സാധനമെന്നു അറിയാതെ പലരും പരസ്പ്പരം നോക്കി.

4/6
 മധുരമുള്ള വിഭവം ആണെന്നറിഞ്ഞു രുചിച്ചു നോക്കിയ പലരും വീണ്ടും വാങ്ങിച്ചു. ചിലര്‍ ചോറിനോടൊപ്പം പായസവും കഴിച്ചു നല്ലതെന്ന അഭിപ്രായം പങ്കുവെച്ചു

5/6
 ഭൂരിഭാഗം പേരും സദ്യ ആദ്യമായി രുചിക്കുന്നവരാണ്. ചിലര്‍ ഇലയില്‍ വിളമ്പിയ വിഭവങ്ങളോടൊപ്പം സെല്‍ഫി എടുത്തു

6/6
 ടൂര്‍ണമെന്റിലെ ഭക്ഷണ മെനുവില്‍ ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ മാത്രം രുചിച്ച താരങ്ങള്‍ക്കും ടീം അധികൃതര്‍ക്കും അവിയലും പുളിശ്ശേരിയും കിച്ചടിയും ചേര്‍ന്ന സദ്യ വട്ടം വേറിട്ട അനുഭവമായി

Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം

  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement