നടന്നത് വ്യാജ ഏറ്റുമുട്ടൽ'; മുന്നറിയിപ്പ് അവഗണിച്ച് മുണ്ടും മടക്കികുത്തി വി.കെ ശ്രീകണ്ഠൻ കാട് കയറി

Last Updated:
പ്രസാദ് ഉടുമ്പിശ്ശേരി
1/6
 മേലേ മഞ്ചിക്കണ്ടി വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെ ആരോപണം ശക്തമായതോടെയാണ് സ്ഥലം സന്ദർശിക്കാൻ പാലക്കാട് എം.പി  വി.കെ ശ്രീകണ്ഠൻ അട്ടപ്പാടിയിലെത്തിയത്. ഏറ്റുമുട്ടൽ നടന്ന വനത്തിലേക്ക് പോകണമെന്ന് പറഞ്ഞ എം.പിയോട് അവിടേക്ക് പോകരുതെന്നും സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നുമുള്ള മുന്നറിയിപ്പാണ്  എസ്.പി നൽകിയത്. എന്നാൽ സ്ഥലം സന്ദർശിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു എം പി.

advertisement
2/6
 മേലേ മഞ്ചിക്കണ്ടി ആദിവാസി ഊരിലെത്തിയ എം.പിയോട് വെടിവെയ്പ് നടന്ന സ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷ നൽകാനാവില്ലെന്നും തണ്ടർബോൾട്ടും വ്യക്തമാക്കി. എന്നാൽ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ശ്രീകണ്ഠൻ പ്രവർത്തകർക്കൊപ്പം വൈകിട്ട് നാലരയോടെ കാടുകയറി.

3/6
 കുത്തനെയുള്ള ഒറ്റയടിപാതയിലൂടെ നാൽപത് മിനിട്ട് സഞ്ചരിച്ചാണ് വെടിവയ്പ് നടന്ന സ്ഥലത്തെത്തിയത്. ഏറ്റുമുട്ടൽ നടന്ന സ്ഥലം പൊലീസ് മാർക്ക് ചെയ്തിട്ടുണ്ട്. ആകെ കണ്ടത് രണ്ട് അടുപ്പുകളും നാലടി ഉയരത്തിലുള്ള ഒരു ചെറിയ ഷെഡ്ഡ് മാതൃകയും. ഒരു വശത്തായി കുറച്ച് ചോറും ഇറച്ചിയും പയറും കിടക്കുന്നുണ്ട്.

4/6
 തോക്കും മറ്റു സാധനങ്ങളുമെല്ലാം പൊലീസ് തെളിവായി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

5/6
 'ഭീകരമായ ഏറ്റുമുട്ടൽ നടന്നതിന്റെ ഒരു ലക്ഷണവും ഇവിടെ ഇല്ല. ഇത് വ്യാജ ഏറ്റുമുട്ടലിന്റെ തെളിവാണ്. സംഭവത്തിൽ ശക്തമായ നടപടി വേണം'- ശ്രീകണ്ഠൻ പറഞ്ഞു.

6/6
 എന്തായാലും എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് , ഒരു സുരക്ഷയുമില്ലാതെ ഏറ്റുമുട്ടൽ നടന്ന കാട്ടിലേക്ക് പോയ ശ്രീകണ്ഠൻ ഇതോടെ താരമായി.

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement