ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടു: യുഎസ് സൈനിക ഓപ്പറേഷൻ വാർത്ത സ്ഥിരീകരിച്ച് ട്രംപ്

Last Updated:
ജിഹാദിന്‍റെ കിരീടാവകാശി എന്ന് വരെ വിശേഷിപ്പിക്കപ്പെട്ട ഹംസയുടെ തലയ്ക്ക് പത്ത് ലക്ഷം ഡോളറാണ് യുഎസ് വിലയിട്ടിരുന്നത്.
1/7
 അൽ ഖായ്ദ തലവനും ഒസാമ ബിൻ‌ ലാദന്റെ മകനുമായ ഹംസ ബിൻ ലാദൻ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

advertisement
2/7
 പാക്ക്– അഫ്ഗാൻ മേഖലയിൽ നടത്തിയ ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് ഹംസ കൊല്ലപ്പെട്ടതെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ഹംസയുടെ മരണം സംബന്ധിച്ച് ഇക്കഴിഞ്ഞ ആഗസ്റ്റിൽ തന്നെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണെത്തുന്നത്.

3/7
 വിവിധ ഭീകരസംഘടനകളെ ഏകോപിപ്പിക്കുന്നതിൽ പ്രധാനിയാണ് ഹംസ. അയാളുടെ മരണത്തിലൂടെ അൽ ഖായിദയുടെ ഭീകരപ്രവർത്തനങ്ങൾ ദുർബലപ്പെടുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

4/7
 ബിൻ ലാദന്റെ മൂന്നാമത്തെ ഭാര്യയിലെ മകനാണ് ഹംസ. ഇരുപത് മക്കളിൽ പതിനഞ്ചാമത്തെയാളും. ജിഹാദിന്‍റെ കിരീടാവകാശി എന്ന് വരെ വിശേഷിപ്പിക്കപ്പെട്ട ഹംസയുടെ തലയ്ക്ക് പത്ത് ലക്ഷം ഡോളറാണ് യുഎസ് വിലയിട്ടിരുന്നത്.

5/7
 ഉസാമ ബിൻ ലാദനെ നേരത്തെ വധിച്ചെങ്കിലും ഹംസയുടെ നേതൃത്വത്തിൽ അൽ ഖായിദ വീണ്ടും കരുത്താർജ്ജിക്കുന്നതായി കണ്ടെത്തിയിരുന്നു. സംഘടനയുടെ നിലവിലെ നേതാവ് അയ്മന്‍ അൽ സവാഹിരിയുടെ സഹായത്തോടെയായിരുന്നു നേതൃസ്ഥാനത്തേക്കുള്ള ഹംസയുടെ വളർച്ച

6/7
 സിറിയയിലെ ഭീകരസംഘടനകളോട് ഒരുമിച്ചുനിന്ന് പോരാടാൻ ആഹ്വാനം ചെയ്യുന്ന ഹംസയുടെ വിഡിയോ 2015 ൽ പുറത്തിറങ്ങിയിരുന്നു. ഈ പോരാട്ടം പലസ്തീന്റെ മോചനത്തിനു വഴിയൊരുക്കുമെന്നായിരുന്നു സന്ദേശം. 2016ൽ മറ്റൊരു വിഡിയോയിൽ സൗദി ഭരണകൂടത്തെ പുറത്താക്കാനും ആഹ്വാനമുണ്ടായി

7/7
 യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഹംസ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം വന്നെങ്കിലും ഇതിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement