'ഞാന്‍ മനസില്‍ കണ്ട അതേ രൂപം' അയോധ്യയിലെ രാംലല്ല വിഗ്രഹത്തെ പുകഴ്ത്തി നടി കങ്കണ

Last Updated:
ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് കങ്കണയ്ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്
1/7
 അയോധ്യാ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാജ്യം ഉറ്റുനോക്കുന്ന ചടങ്ങ് ചരിത്ര സംഭവമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലൂടെ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ്.

advertisement
2/7
 പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പൂജകള്‍ക്ക് ഇതിനോടകം തുടക്കമായി കഴിഞ്ഞു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുരോഹിതരും സന്ന്യാസിമാരും അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

3/7
 ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമവിഗ്രഹത്തിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 51 ഇഞ്ച് ഉയരുമുള്ള കൃഷ്ണശിലയില്‍ നിര്‍മ്മിച്ച വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്
ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമവിഗ്രഹത്തിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 51 ഇഞ്ച് ഉയരുമുള്ള കൃഷ്ണശിലയില്‍ നിര്‍മ്മിച്ച വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്.
advertisement
4/7
 കൈകകളില്‍ അമ്പും വില്ലുമേന്തി നില്‍ക്കുന്ന അഞ്ച് വയസുകാരനായ രാംലല്ലയുടെ കമനീയ രൂപം ഭക്തരെ വല്ലാതെ ആകര്‍ഷിച്ചു. കര്‍ണാടകയില്‍ നിന്നുള്ള ശില്‍പി അരുണ്‍ യോഗിരാജ് ആണ് വിഗ്രഹം നിര്‍മ്മിച്ചത്.

5/7
 ഇതിനിടെ വിഗ്രഹത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ബോളിവുഡ് താരം കങ്കണ റണാവത്തും രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം രാംലല്ല വിഗ്രഹത്തെ പുകഴ്ത്തിയത്.

6/7
 'ചെറുപ്പത്തില്‍ ശ്രീരാമന്‍ എങ്ങനെയായിരിക്കും എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്..ഞാന്‍ മനസില്‍ കണ്ട രൂപം ഈ വിഗ്രഹത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടു, അരുണ്‍ യോഗിരാജ് ജി അങ്ങ് എത്ര ധന്യന്‍ ആണ്' - കങ്കണ കുറിച്ചു.

7/7
 ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് കങ്കണയ്ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. കങ്കണയെ കൂടാതെ, അമിതാഭ് ബച്ചൻ, രജനീകാന്ത്, അക്ഷയ് കുമാർ, രൺബീർ കപൂർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, സണ്ണി ഡിയോൾ, ചിരഞ്ജീവി, രാം ചരൺ എന്നിവരുൾപ്പെടെ നിരവധി സിനിമാ രംഗത്തെ പ്രമുഖർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ

  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement