Rashid Khan: ലോകകപ്പ് നേടാനായി കാത്തിരുന്നില്ല; അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാൻ വിവാഹിതനായി
- Published by:Rajesh V
- news18-malayalam
Last Updated:
ലോകകപ്പ് നേടിയ ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന് റാഷിദ് ഖാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയില്ലെങ്കിലും ലോകകപ്പ് നേടാൻ സാധ്യതയുള്ളവരുടെ കൂട്ടമായി അഫ്ഗാനെ വളർത്തിയ ശേഷമാണ് റാഷിദ് ഖാന്റെ വിവാഹം
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റർ റാഷിദ് ഖാൻ വിവാഹിതനായി. ഒക്ടോബർ മൂന്നിനായിരുന്നു വിവാഹം. അഫ്ഗാൻ ടീമിൽ റാഷിദിന്റെ സഹതാരങ്ങൾ ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹവസ്ത്രം ധരിച്ചിരിക്കുന്ന ഇരുപത്താറുകാരനായ റാഷിദ് ഖാനൊപ്പം അഫ്ഗാൻ താരങ്ങൾ പകർത്തിയ സെൽഫി ഉൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നു. (Image : X/ Afghan Atalan)
advertisement
advertisement
advertisement
advertisement
റാഷിദിന്റെ വിവാഹം നടന്നത് കനത്ത സുരക്ഷാവലയത്തിലാണെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വിവാഹം നടന്ന കാബൂളിലെ ഇംപീരിയിൽ കോണ്ടിനന്റൽ ഹോട്ടലിനു പുറത്ത് ആയുധധാരികളായ ആളുകൾറോന്ത് ചുറ്റുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. വിവാഹച്ചടങ്ങിനു വേദിയായ ആഡംബര ഹോട്ടലിന്റെ ദൃശ്യങ്ങളുമുണ്ട്. (Image : X/ Rahmat Shah)
advertisement
advertisement