1020 ദിനങ്ങൾക്ക് ശേഷം കോഹ്ലിയുടെ ബാറ്റിൽനിന്ന് സെഞ്ച്വറി പിറന്നു; ഏഷ്യാകപ്പിൽ തകർപ്പൻ ജയവുമായി ഇന്ത്യ മടങ്ങി

Last Updated:
ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് പുറത്തായെങ്കിലും അഫ്ഗാനിസ്ഥാനെതിരെ ഉജ്ജ്വല ജയത്തോടെ മടങ്ങാൻ കോഹ്ലിയുടെ സെഞ്ച്വറി ഇന്ത്യയെ സഹായിച്ചു
1/5
 ദുബായ്: രണ്ടര വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പ്. കൃത്യമായി പറഞ്ഞാൽ 1020 ദിവസങ്ങൾക്കുശേഷം വിരാട് കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ച്വറി പിറന്നു. അതും തകർപ്പനൊരു സെഞ്ച്വറി. ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റ് പുറത്തായെങ്കിലും അഫ്ഗാനിസ്ഥാനെതിരെ ഉജ്ജ്വല ജയത്തോടെ മടങ്ങാൻ കോഹ്ലിയുടെ സെഞ്ച്വറി ഇന്ത്യയെ സഹായിച്ചു. 101 റൺസിന്‍റെ വമ്പൻ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ മികവിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ ഇന്നിംഗ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സില്‍ അവസാനിപ്പിച്ചു. (AP Photo/Anjum Naveed)

advertisement
2/5
 അഫ്ഗാനിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കോഹ്‌ലിയുടെ സെഞ്ച്വറിയുടെയും രോഹിത് ശർമയ്ക്ക് പകരം ടീമിനെ നയിച്ച ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയുടെയും മികവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കുകയായിരുന്നു. (AP Photo/Anjum Naveed)

3/5
 ടി20യില്‍ കോഹ്‌ലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയായിരുന്നു ഇത്. രാജ്യാന്തര ക്രിക്കറ്റിലെ 71മത്തേതും. അഫ്ഗാനിസ്ഥിനെതിരായ സെഞ്ച്വറിയോടെ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ 71 രാജ്യാന്തര സെഞ്ച്വറികളെന്ന നേട്ടത്തിനൊപ്പമെത്താനും കോഹ്‌ലിയ്ക്ക് സാധിച്ചു. 61 പന്തുകള്‍ നേരിട്ട കോഹ്‌ലി ആറ് സിക്സറുകളും 12 ഫോറും ഉൾപ്പടെയാണ് 122 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. സെഞ്ച്വറി തന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കും മകള്‍ വാമികയ്ക്കുമാണ് കോലി സമർപ്പിക്കുന്നതായി മത്സരശേഷം കോഹ്ലി പറഞ്ഞു. (AP Photo/Anjum Naveed)

4/5
 കോഹ്ലിക്ക് പിന്നാലെ പന്തുകൊണ്ട് വിസ്മയം കാട്ടിയ ഭുവനേശ്വർകുമാറാണ് അഫ്ഗാനി ബാറ്റിങ് നിരയെ തകർത്തത്. അഞ്ചു വിക്കറ്റുകളാണ് ഭുവനേശ്വർ നേടിയത്. നാലോവറിൽ ഒരു മെയ്ഡനടക്കം വെറും നാല് റൺസ് മാത്രം വഴങ്ങിയാണ് ഭുവനേശ്വർ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. ആദ്യ ഏഴ് ഓവറുകള്‍ക്കുള്ളില്‍ ഭുവി തന്റെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയപ്പോഴേക്കും അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന ദയനീയ സ്ഥിതിയിലേക്ക് വീണിരുന്നു. (AP Photo/Anjum Naveed)

5/5
 ഹസ്‌റത്തുള്ള സസായ് (0), റഹ്‌മാനുള്ള ഗുര്‍ബാസ് (0), കരീം ജനത് (2), നജീബുള്ള സദ്രാന്‍ (0), അസ്മത്തുള്ള ഒമര്‍സായ് (1) എന്നിവരാണ് ഭുവനേശ്വറിന് മുന്നിൽ പുറത്തായത്. 59 പന്തില്‍ നിന്ന് 64 റണ്‍സോടെ പുറത്താകാതെ നിന്ന ഇബ്രാഹിം സാദ്രാനാണ് അഫ്ഗാൻ നിരയിൽ തിളങ്ങിയത്. ക്യാപ്റ്റന്‍ മുഹമ്മദ് നബി (7), റാഷിദ് ഖാന്‍ (15), മുജീബ് ഉര്‍ റഹ്‌മാന്‍ (18) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. (AP Photo/Anjum Naveed)

മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു

  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement