Asia Cup 2023: പാകിസ്ഥാനെ 228 റണ്‍സിന് തകർത്ത് ഇന്ത്യൻ വിജയം; കുല്‍ദീപിന് 5 വിക്കറ്റ്
- Published by:Rajesh V
- news18-malayalam
Last Updated:
India vs Pakistan: പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയ മാർജിനാണിത് (Images courtesy: AP/AFP)
advertisement
ഇന്ത്യയ്ക്കായി 8 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി കുൽദീപ് യാദവ് 5 വിക്കറ്റ് വീഴ്ത്തി. 50 പന്തിൽ 27 റൺസെടുത്ത ഓപ്പണർ ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ തുടക്കം മുതൽ പ്രതിരോധത്തിലായിരുന്നു. തുടക്കത്തിൽ അധികം വിക്കറ്റുകൾ വീണില്ലെങ്കിലും റൺ നേടാൻ പാക്ക് ബാറ്റർമാർ കഷ്ടപ്പെട്ടു.
advertisement
advertisement
കുൽദീപ് യാദവ് താളം കണ്ടെത്തിയതോടെ പാക്ക് മധ്യനിര ബാറ്റർമാർ കുഴങ്ങി. ആഗ സൽമാന്‍ (32 പന്തിൽ 23), ഇഫ്തിക്കർ അഹമ്മദ് (35 പന്തിൽ 23), ശതാബ് ഖാൻ (10 പന്തിൽ ആറ്), ഫഹീം അഷറഫ് (നാല്), ഫഖർ സമാൻ (50 പന്തിൽ 27) എന്നിവരാണ് കുൽദീപിന്റെ പന്തുകൾ പിടികിട്ടാതെ പുറത്തായത്. പരിക്ക് കാരണം നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ ബാറ്റിങ്ങിന് ഇറങ്ങിയില്ല.
advertisement
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് അടിച്ചുകൂട്ടിയത്. ഞായറാഴ്ച ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും അർധ സെഞ്ചറി പ്രകടനങ്ങളുമായി ഓപ്പണിങ് വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടുയർത്തിയപ്പോൾ, രണ്ടാം ദിവസത്തെ വെടിക്കെട്ട് കോഹ്ലിയും കെ എൽ രാഹുലും ചേർന്നായിരുന്നു.
advertisement
advertisement
advertisement
advertisement
advertisement