Asian Games 2023| ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ സിഫ്റ്റ് സംറയ്ക്ക് ലോകറെക്കോഡ്

Last Updated:
Asian Games India Medal Tally: അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ടു വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്
1/5
 ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ലോക റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സംറ. ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തില്‍ 469.6 പോയിന്റോടെ സിഫ്റ്റ് ഒന്നാമതെത്തി. ഇതോടെ കഴിഞ്ഞ മെയ് മാസത്തിൽ ബാക്കുവില്‍ ബ്രിട്ടീഷ് താരം സിയോനൈദ് മക്കിന്റോഷ് സ്ഥാപിച്ച 467 പോയിന്റിന്റെ ലോകറെക്കോഡും സിഫ്റ്റ് മറികടന്നു. (Image: X)

advertisement
2/5
 നേരത്തെ ഇതേ വിഭാഗത്തില്‍ ടീം ഇനത്തില്‍ സിഫ്റ്റ് വെള്ളി നേടിയിരുന്നു. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ആഷി ഛൗക്‌സെയ്ക്ക് വെങ്കലം. ചൈനയുടെ സാങ്ങിനാണ് വെള്ളി. ആഷിയുടേയും രണ്ടാമത്തെ മെഡലാണിത്. നേരത്തെ വെള്ളി നേടിയ ടീമില്‍ അംഗമായിരുന്നു.

3/5
 നാലാം ദിനം ഷൂട്ടിങ്ങില്‍ ഇന്ത്യ ആകെ നാല് മെഡലാണ് സ്വന്തമാക്കിയത്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവും. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ ഒന്നാമതെത്തി. മനു ഭാകര്‍, ഇഷ സിങ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണത്തിലേക്ക് ഷൂട്ട് ചെയ്തത്. 1759 പോയിന്റോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ചൈന വെള്ളിയും ദക്ഷിണ കൊറിയ വെങ്കലവും നേടി. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയ മനുവും 586 പോയിന്റ് നേടിയ ഇഷയും വ്യക്തിഗത വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.

4/5
 വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യന്‍ ടീം വെള്ളി നേടിയിരുന്നു. സിഫ്റ്റ് കൗര്‍ സംറ, ആഷി ഛൗക്‌സെ, മനിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് രണ്ടാമതെത്തിയത്. 1764 പോയിന്റോടെയാണ് ഇന്ത്യയുടെ മെഡല്‍നേട്ടം. ചൈന സ്വര്‍ണവും ദക്ഷിണ കൊറിയ വെങ്കലവും നേടി.

5/5
 നിലവില്‍ ഇന്ത്യക്ക് 18 മെഡലുകളാണുള്ളത്. അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ടു വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement