Chris Gayle |'ഒരു ലോകകപ്പ് കൂടി കളിക്കാന്‍ ആഗ്രഹം'; വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളി ക്രിസ് ഗെയ്ല്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്കൊപ്പം ഗെയ്ലിനും വിന്‍ഡീസ് ടീം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതോടെയാണ് വിരമിക്കല്‍ അഭ്യൂഹം ഉയര്‍ന്നത്.
advertisement
പതിവില്‍ നിന്ന് വ്യത്യസ്തമായി കൂളിംഗ് ഗ്ലാസ് ധരിച്ചാണ് ഗെയ്ല്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. ഒമ്പത് പന്തില്‍ രണ്ട് സിക്സ് അടക്കം 15 റണ്‍സടിച്ച ഗെയ്‌ലിനെ പാറ്റ് കമ്മിന്‍സ് ബൗള്‍ഡാക്കി. തുടര്‍ന്ന് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഗെയ്ല്‍ ചിരിച്ചുകൊണ്ട് ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്താണ് ക്രീസ് വിട്ടത്.
advertisement
advertisement
advertisement
മത്സരത്തില്‍ ഫീല്‍ഡിങ്ങിനെത്തിയപ്പോള്‍ ഗെയ്ല്‍ തന്റെ 'കുട്ടിക്കളി'യിലൂടെ ആരാധകരേയും സഹതാരങ്ങളെയും ചിരിപ്പിച്ചിരുന്നു. ഇതില്‍ ഏറെ രസകരമായത് ഗെയ്ല്‍ എറിഞ്ഞ 16ആം ഓവറിലെ വാര്‍ണറുമായുള്ള രംഗമായിരുന്നു. തന്റെ ബോളില്‍ സ്റ്റമ്പിങ്ങില്‍ നിന്ന് രക്ഷപ്പെട്ട വാര്‍ണറിന് നേരെ ഗെയ്ല്‍ കുസൃതി ഒപ്പിക്കുകയായിരുന്നു. അടുത്ത ബോള്‍ നേരിടാന്‍ വാര്‍ണര്‍ തയ്യാറാകുന്നതിനിടെ, സ്‌ട്രൈക് എന്‍ഡിലേക്ക് ഗെയ്ല്‍ ഓടി വാര്‍ണറിന്റെ പോക്കറ്റില്‍ കൈയ്യിടുകയായിരുന്നു. ഈ ഫോട്ടോ പങ്കുവെച്ച് ആരാധകരും സോഷ്യല്‍ മീഡിയയില്‍ ട്രോളുമായി നിമിഷങ്ങള്‍ക്കം എത്തി. വാര്‍ണറിന്റെ പോക്കറ്റില്‍ സാന്റ് പേപ്പര്‍(Sandpaper) ഉണ്ടോയെന്ന് ഗെയ്ല്‍ തിരയുകയായിരുന്നുവെന്നാണ് ചില ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചത്.
advertisement
മത്സരത്തില്‍ അവസാന അഞ്ചോവറില്‍ 9 റണ്‍സ് വേണമെന്നിരിക്കെയാണ് പൊള്ളാര്‍ഡ് ഓവര്‍ ക്രിസ് ഗെയ്‌ലിന് നല്‍കിയത്. രണ്ട് വൈഡ് അടക്കം ആദ്യ അഞ്ച് പന്തില്‍ 7 റണ്‍സാണ് ഗെയ്ല്‍ വഴങ്ങിയത്. തുടര്‍ന്ന് ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടി ഓസ്ട്രേലിയയെ വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് മിച്ചല്‍ മാര്‍ഷ് പുറത്തായത്. പുറത്തായ ശേഷം മടങ്ങുകയായിരുന്ന മിച്ചല്‍ മാര്‍ഷിനെ പുറകില്‍ ചെന്ന് കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു ക്രിസ് ഗെയ്ല്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
advertisement