Muhammad Rizwan: ലോകകപ്പ് മത്സരത്തിനിടെ മൈതാനത്ത് നിസ്കരിച്ച പാക് താരം മുഹമ്മദ് റിസ്വാനെതിരെ ഐസിസിക്ക് പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
റിസ്വാന്റെ പ്രവൃത്തി ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരാണെന്നും തന്റെ മതത്തെ മനഃപൂർവം തുറന്നുകാട്ടുന്നതാണെന്നും പരാതിയിൽ ആരോപിച്ചു
ന്യൂഡൽഹി: ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിനിടെ മൈതാനത്ത് നിസ്കരിച്ച പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) പരാതി. സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാലാണ് പരാതിക്കാരൻ.
advertisement
advertisement
ഹൈദരാബാദിൽ ശ്രീലങ്കക്കെതിരെ നേടിയ ജയവും സെഞ്ചുറിയും ഗാസയിലെ സഹോദരങ്ങൾക്ക് സമർപ്പിക്കുന്നതായി താരം പറഞ്ഞതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് റിസ്വാന്റെ മതപരവും രാഷ്ട്രീയവുമായ പ്രത്യയശാസ്ത്രത്തെ കൂടുതൽ സാക്ഷ്യപ്പെടുത്തുന്നതാണെന്ന് ജിൻഡാൽ കൂട്ടിച്ചേർത്തു.
advertisement
advertisement
advertisement