പരമ്പരാഗത അറബ് വേഷം ധരിച്ച് കയ്യിൽ വാളുമായി നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ. ആരാധകർ ഇതിനു മുമ്പ് ഇങ്ങനെയൊരു വേഷത്തിൽ താരത്തെ കണ്ടിട്ടുണ്ടാകില്ല. (image: twitter)
2/ 8
സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിക്കുന്ന അൽ നസർ താരങ്ങൾക്കൊപ്പമാണ് പരമ്പരാഗത സൗദി വേഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രത്യക്ഷപ്പെട്ടത്. ആരാധകർക്ക് ഇതൊരു പുതിയ കാഴ്ച്ചയായി. (image: Twitter)
3/ 8
സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ സ്ഥാപകദിനമാണ് സഹതാരങ്ങൾക്കൊപ്പം റൊണാൾഡോ ഗംഭീരമായി ആഘോഷിച്ചത്. (Image: twitter)
4/ 8
സോഷ്യൽമീഡിയയിൽ സൗദി സ്ഥാപകദിന ആശംസയും താരം നേർന്നിട്ടുണ്ട്. തനിക്ക് പ്രത്യേകത നിറഞ്ഞ അനുഭവമാണ് അൽനസറിനൊപ്പമുള്ള സ്ഥാപകദിന ആഘോഷമെന്നും റൊണാൾഡോ പറഞ്ഞു. (image: twitter)
5/ 8
വമ്പൻ ആഘോഷ പരിപാടികളാണ് സൗദി അറേബ്യ സ്ഥാപക ദിനം ആഘോഷിച്ചു തുടങ്ങിയത്. തലസ്ഥാനമായ റിയാദിലും, ജിദ്ദ, ദമ്മാം തുടങ്ങിയ പട്ടണങ്ങളിലും വിവിധ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. (image: Twitter)
6/ 8
പ്രധാന നഗരങ്ങളിലെ ടവറുകളെല്ലാം പച്ച നിറത്താൽ അലങ്കരിച്ചു. പരമ്പരാഗത കലകളും ആചാരങ്ങളും പുതിയ തലമുറയ്ക്കും പ്രവാസികൾക്കും സന്ദർശകർക്കുമെല്ലാം മുമ്പിൽ അവതരിപ്പിച്ചു കൊണ്ടാണ് ആഘോഷ പരിപാടികൾ. (image: twitter)
7/ 8
ഇന്നലെയായിരുന്നു സൗദിയുടെ സ്ഥാപക ദിനം. ബുധനാഴ്ച്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം മുതലാണ് സൗദി സ്ഥാപക ദിനം ആചരിച്ചു തുടങ്ങിയത്. ഒരാഴ്ച്ച നീളുന്നതാണ് ആഘോഷ പരിപാടികൾ. (image: twitter)
8/ 8
1727 ൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ നേതൃത്വത്തിൽ ആദ്യ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കലാണ് സൗദി സ്ഥാപകദിനം. വെള്ളിയാഴ്ച്ച റിയാദിൽ അയ്യായിരത്തോളം കലാകാരന്മാർ പങ്കെടുക്കുന്ന ഘോഷയാത്രയും നടക്കുന്നുണ്ട്. (Image: twitter)