റൊണാൾഡോയ്ക്ക് കരിയറിലെ 63ാമത് ഹാട്രിക്; സൗദി പ്രോ ലീഗിൽ അൽ നസറിന് വമ്പൻ ജയം
- Published by:Rajesh V
- news18-malayalam
Last Updated:
ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും ഗോൾ കണ്ടെത്താനാകാതെ വിഷമിച്ച ക്രിസ്റ്റ്യാനോയുടെ ശക്തമായ തിരിച്ചുവരവിനാണ് ഫാതിഹിന്‍റെ ഹോംഗ്രൗണ്ടായ പ്രിൻസ് അബ്ദുല്ല ബിൻ ജലാവി സ്റ്റേഡിയം സാക്ഷിയായത്
advertisement
തുടക്കം മുതൽ അൽ നസറിന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം. ആദ്യ ശ്രമങ്ങൾ നടത്തിയത് മോന്റേറിയോ ഒട്ടാവിയോ ആയിരുന്നു. പിന്നാലെ റൊണാൾഡോ കളം നിറഞ്ഞു. 27ാം മിനിറ്റിൽ അൽ നസറിന്റെ ഗോൾ വേട്ട ആരംഭിച്ചു. റൊണാൾഡോയുടെ അസിസ്റ്റിൽ സാദിയോ മാനെ ആണ് ആദ്യം സ്കോർ ചെയ്തത്. 38ാം മിനിറ്റിൽ റൊണാൾഡോയുടെ ആദ്യ ഗോൾ. തകർപ്പൻ ഹെഡറിലൂടെ റൊണാൾഡോ മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടി. (Photo:Al-Nassr/ X)
advertisement
advertisement
advertisement
advertisement