Cristiano Ronaldo: ഇനി ആർക്കും തകർക്കാനാകാത്ത റെക്കോർഡിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ
- Published by:Rajesh V
- news18-malayalam
Last Updated:
ചൊവ്വാഴ്ച യൂറോ കപ്പ് യോഗ്യത റൗണ്ടിൽ ഐസ്‍ലൻഡിനെതിരെ ഇറങ്ങിയാൽ അന്താരാഷ്ട്ര ഫുട്ബാളിൽ മറ്റാർക്കും തകർക്കാനാകാത്ത റെക്കോർഡാകും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കുക
രാജ്യാന്തര ഫുട്ബാളിൽ ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇപ്പോൾ മറ്റാർക്കും തകർക്കാനാവാത്ത റെക്കോർഡ് സ്വന്തമാക്കാൻ സിആർ-7 ഇറങ്ങുന്നുവെന്ന റിപ്പോർട്ടാണ് വരുന്നത്. ചൊവ്വാഴ്ച യൂറോ കപ്പ് യോഗ്യത റൗണ്ടിൽ ഐസ്‍ലൻഡിനെതിരെ ഇറങ്ങിയാൽ അന്താരാഷ്ട്ര ഫുട്ബാളിൽ 200 മത്സരം കളിക്കുന്ന ആദ്യ താരമെന്ന അതുല്യ നേട്ടമാണ് പോർച്ചുഗീസുകാരനെ കാത്തിരിക്കുന്നത്.
advertisement
advertisement
advertisement
advertisement
advertisement