ഐപിഎല്ലിൽ മുംബൈക്കും ബാംഗ്ലൂരിനും നിർണായക മത്സരം. ഇന്ന് വൈകീട്ട് 3:30നു നടക്കുന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്‌സ് ഹൈദെരാബാദിനെ നേരിടും. രാത്രി 7:30ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
2/ 6
ഇന്ന് തോറ്റാൽ ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ മുംബൈ ടൂർണമെന്റിൽ നിന്നും പുറത്താകും. പക്ഷെ, ജയം മാത്രം പോരാ മുംബൈക്ക്, രണ്ടാം മത്സരത്തിൽ ബാംഗ്ലൂർ പരാജയപ്പെടുക കൂടി ചെയ്താലേ മുംബൈക്ക് സാധ്യതകൾ തുറക്കൂ.
3/ 6
ബാംഗ്ലൂരിന് പ്ലേഓഫ് ഉറപ്പിക്കണമെങ്കിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ വിജയം അനിവാര്യമാണ്. ആദ്യം പ്ലേഓഫ് ഉറപ്പിക്കുകയും പോയിൻറ് ടേബിളിലെ ടോപ്പർമാരുമായ ശക്തരായ ഗുജറാത്തനെതിരെ വിജയം നേടുകയെന്നത് അനായാസമാകില്ല.
4/ 6
സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ നായകൻ ഫാഫ് ഡുപ്ലെസിയുടെയും വിരാട് കോഹ്ലിയുടെയും ഗ്ലെൻ മാക്‌സ്‌വെല്ലിൻറെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ബാംഗ്ലൂരിന്റെ ശക്തി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ കോഹ്ലി തകർപ്പൻ ഫോമിലാണുള്ളത്.
5/ 6
ഗുജറാത്തിന്റെ മികച്ച ഫോമിലുള്ള ശുഭ്മാൻ ഗില്ലും ഡേവിഡ് മില്ലറും റാഷിദ് ഖാനും രാഹുൽ തെവാത്തിയയും അടങ്ങുന്ന നിരയെ കീഴടക്കുകയെന്നത് ബാംഗ്ലൂരിന് പ്രയാസമാകും.
6/ 6
അതേസമയം ഇന്നത്തെ മത്സരത്തിലെ ഫലങ്ങളെ ആശ്രയിച്ചായിരിക്കും രാജസ്ഥാന്റെ പ്ലേ ഓഫിലേക്കുള്ള പ്രതീക്ഷകൾ. മുംബൈ ജയിക്കുന്നതോടെ ആ പ്രതീക്ഷ അവസാനിക്കും. ഇനി മുംബൈ പരാജയപ്പെട്ടാൽ, ഗുജറാത്തിനെതിരെ ബാംഗ്ലൂരിന്റെ പരാജയത്തിനു അവർ കാത്തിരിക്കണം.