MS Dhoni| ധോണി ഇനി ഓടാൻ ബുദ്ധിമുട്ടില്ല;കാൽമുട്ട് ശസ്ത്രക്രിയ വിജയകരം
- Published by:Rajesh V
- news18-malayalam
Last Updated:
കീ-ഹോൾ സർജറി നടന്നത് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ
മുംബൈ: ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചാം ഐപിഎൽ കിരീടം നേടിക്കൊടുത്തതിന് പിന്നാലെ നായകൻ മഹേന്ദ്ര സിങ് ധോണി നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു. കാല്‍മുട്ടിലെ പരിക്കുമായിട്ടായിരുന്നു ധോണി ഈ സീസണിലെ മത്സരങ്ങളെല്ലാം കളിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായി ബാറ്റിങ്ങിനിടെ റൺസെടുക്കാനോടുമ്പോൾ താരം ഏറെ ബുദ്ധിമുട്ടുന്നത് ദൃശ്യമായിരുന്നു. എട്ടാമനായിട്ടായിരുന്നു താരം ബാറ്റിങ്ങിനിറങ്ങിയിരുന്നത്.
advertisement
advertisement
advertisement
"ഓപ്പറേഷനുശേഷം ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ കാര്യങ്ങൾ എനിക്ക് വിശദീകരിക്കാൻ കഴിയില്ല, പക്ഷേ അതൊരു കീ-ഹോൾ സർജറിയാണെന്ന് ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ ഇപ്പോൾ തീർത്തും ആരോഗ്യവാനാണെന്നാണ് മനസിലാക്കിയത് ," -ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്മെന്റംഗം പറഞ്ഞു.
advertisement