ഭാര്യയുടെ ക്രൂരത: ശിഖർ ധവാന് കോടതി വിവാഹമോചനം അനുവദിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ആദ്യ വിവാഹബന്ധത്തിലെ രണ്ടു പെൺമക്കൾക്കൊപ്പം താമസിക്കാനായി ധവാനെ ഉപേക്ഷിച്ച് ഭാര്യ നേരത്തെ തന്നെ ഓസ്ട്രേലിയയിലേക്ക് പോയിരുന്നു
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി. ഭാര്യ ക്രൂരമായി പെരുമാറുന്നവെന്ന് കാട്ടി ധവാന്‍ നൽകിയ വിവാഹമോചന ഹർജിയിലാണ് കോടതി അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഭാര്യ അയേഷ മുഖര്‍ജിക്കെതിരെ ധവാൻ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ എതിർകക്ഷി എതിർക്കാതിരുന്നതോടെയാണ് വിവാഹമോചനം അനുവദിച്ചുള്ള കോടതി ഉത്തരവ്.
advertisement
advertisement
2020 ഓഗസ്റ്റ് എട്ട് മുതൽ അയേഷ മുഖർജി മകനെയുംകൊണ്ട് ഓസ്ട്രേലിയയിലേക്ക് പോകുകയും അവിട സ്ഥിരതാമസമാക്കുകയും ചെയ്തു. ഇതിനുശേഷം ധവാനുമായി ഒരുമിച്ച് താമസിച്ചിട്ടില്ല. കൂടാതെ വര്‍ഷങ്ങളോളം മകനോടൊപ്പം താമസിക്കാൻ ധവാനെ അയേഷ അനുവദിച്ചതുമില്ല. ഇത്തരത്തിൽ ക്രൂരമായാണ് അയേഷ ധവാനോട് പെരുമാറിയിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. ധവാനെ മാനസികമായി പീഡിപ്പിച്ചതിന് ജഡ്‌ജി ഹരീഷ് കുമാര്‍ അയേഷയെ വിമർശിച്ചു.
advertisement
advertisement
advertisement
advertisement