മെസിയെ പരാഗ്വെ താരം തുപ്പിയോ? സമൂഹമാധ്യമങ്ങളിൽ വിവാദം കൊഴുക്കുന്നു

Last Updated:
പരാഗ്വെ ഫോര്‍വേഡ് അന്റോണിയോ സനാബ്രിയെക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉ‍യർന്നുവന്നത്
1/7
Messi, Argentina, Paraguay, Antonio Sanabria, World cup qualifier,
ബ്യൂണസ് അയറിസ്: പരാഗ്വെയ്ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ അര്‍ജന്റീന വിജയിച്ചതിന് പിന്നാലെ വിവാദങ്ങളും. മത്സരത്തിനിടെ സൂപ്പർതാരം ലയണൽ മെസിയെ പരാഗ്വെ താരം തുപ്പിയെന്ന ആരോപണം ഉയരുകയാണ്. ഇതുസംബന്ധിച്ച വീഡിയോ ദൃശ്യം പങ്കുവെച്ച് ചൂടുപിടിച്ച ചർച്ചയാണ് സോഷ്യൽ മീഡിയയി. നടക്കുന്നത്.
advertisement
2/7
 പരാഗ്വെ ഫോര്‍വേഡ് അന്റോണിയോ സനാബ്രിയെക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉ‍യർന്നുവന്നത്. എന്നാൽ ഈ ആരോപണം തെറ്റാണെന്നാണ് വീഡിയോ ദൃശ്യം വിശദമായി പരിശോധിച്ചപ്പോൾ വ്യക്തമാകുന്നതെന്ന് അധികൃതർ പറയുന്നു.

3/7
 മത്സരത്തിൽ മെസി കളിച്ചേക്കില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായാണ് താരം കളത്തിൽ ഇറങ്ങിയത്. ജൂലിയൻ ആൽവാരസിന് പകരക്കാരനായിട്ടാണ് മെസി കളത്തിൽ ഇറങ്ങിയത്.
മത്സരത്തിൽ മെസി കളിച്ചേക്കില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായാണ് താരം കളത്തിൽ ഇറങ്ങിയത്. ജൂലിയൻ ആൽവാരസിന് പകരക്കാരനായിട്ടാണ് മെസി കളത്തിൽ ഇറങ്ങിയത്.
advertisement
4/7
 മത്സരം അവസാനിക്കാൻ ആറ് മിനിട്ട് ശേഷിക്കെയാണ് വിവാദത്തിന് ആസ്പദമായ സംഭഴം ഉണ്ടായത്. ഒരു ഫൗളിനെ തുടര്‍ന്നുണ്ടായ തര്‍ത്തിന് ശേഷം മെസി തിരിഞ്ഞു നടക്കുകയായിരുന്നു. ഈ സമയം മെസിയുടെ പിന്നിലായിരുന്ന സനാബ്രിയ തുപ്പുന്നതെന്ന സംശയമാണ് വീഡിയോ കണ്ടവരിൽ ഉടലെടുത്തത്. എന്നാൽ ഇത് മെസി കണ്ടില്ല.

5/7
Lionel Messi, Lionel Messi retired, Lionel Messi retirement, Lionel Messi FIFa
മത്സരശേഷം സഹതാരങ്ങൾ മെസിയോട് ഇക്കാര്യം പറഞ്ഞു. ഇതിന് പിന്നാലെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തു. 'യഥാർത്ഥത്തിൽ, ഞാനത് കണ്ടില്ല. അയാൾ എനിക്ക് നേരെ തുപ്പുകയായിരുന്നു എന്ന കാര്യം ലോക്കര്‍ റൂമില്‍ വെച്ച്‌ സഹതാരങ്ങളാണ് എന്നോട് പറഞ്ഞത്. '- മെസി പറഞ്ഞു. ആ കുട്ടി ആരാണെന്ന് തനിക്ക് അറിയില്ലെന്നും അത് കാര്യമാക്കുന്നില്ലെന്നും മെസി പറഞ്ഞു. അതേ സമയം, ഫിറ്റ്നസ് വീണ്ടെടുത്ത് വീണ്ടും കളിക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മത്സര ശേഷം പറഞ്ഞു.
advertisement
6/7
Messi, Argentina, Paraguay, Antonio Sanabria, World cup qualifier,
ഏതായാലും മെസിയെ തുപ്പിയെന്ന വിവാദം ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാധകർ പരസ്പരം ഏറ്റുമുട്ടുകയാണ്. മെസിയെ തുപ്പിയതാണെന്നും അല്ലെന്നുമുള്ള വാദഗതിക്കാർ തമ്മിലാണ് കൊമ്പുകോർക്കുന്നത്.
advertisement
7/7
 അർജന്‍റീന എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വെയെ തോൽപ്പിച്ചു. മത്സരത്തിന്‍റെ മൂന്നാം മിനിട്ടിൽ നിക്കോളസ് ഓട്ടമൻഡിയാണ് അർജന്‍റീനയ്ക്കുവേണ്ടി ഗോൾ നേടിയത്. റോഡ്രിഗോ ഡി പോളിന്‍റെ അസിസ്റ്റിൽനിന്നായിരുന്നു ഗോൾ.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement