ക്രിസ്റ്റ്യാനോ റൊണാൾഡോ മുതൽ ഡേവിഡ് ബെക്കാം വരെ; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഫുട്ബോൾ താരങ്ങൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
പ്രൊഫഷണൽ ഫുട്ബോൾ ഉപേക്ഷിച്ചെങ്കിലും സോഷ്യൽ മീഡിയയിലും പുറത്തും ഡേവിഡ് ബെക്കാമിന് ആരാധകർ ഏറെയാണ്
ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള കായികതാരവും ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള വ്യക്തിയും സാക്ഷാൽ ക്രിസ്റ്റ്യാനോ റോണാൾഡോയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകമെമ്പാടുമുള്ള ആരാധകർ തന്നെയാണിതിന് കാരണം. 655 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ആയ അദ്ദേഹം തന്റെ പരിശീലനത്തിന്റെയും കുടുംബത്തോടോപ്പമുള്ള നിമിഷത്തിന്റെയും ബ്രാൻഡുകളുടെയും ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്.
advertisement
ഏഴ് തവണ ബാലൺ ഡി ഓർ നേടിയ ലയണൽ മെസ്സി ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന ഫുട്ബോൾ കളിക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 2022ലെ ലോകകപ്പ് അർജന്റീന നേടുകയും ഇന്റർ മയാമിക്ക് വേണ്ടി കളിക്കാൻ തുടങ്ങുകയും ചെയ്തതോടെ ലയണൽ മെസ്സിയുടെ ജനപ്രീതി ഇപ്പോൾ പതിൻമടങ്ങ് കൂടിയിട്ടുണ്ട്. ശാന്തമായ സംസാരരീതി അദ്ദേഹത്തിന്റെ ആകർഷണീയതയാണ്.505 മില്യൺ ആൾക്കാരാണ് മെസിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്. തന്റെ പരിശീലനവും കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളും ഇൻസ്റ്റഗ്രാംവഴി ആരാധകരെ മെസി അറിയിക്കാറുണ്ട്.
advertisement
ഇൻസ്റ്റഗ്രാമൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഫുട്ബോൾ കളിക്കാരിൽ മൂന്നാം സ്ഥാനം ബ്രസീലന്റെ സ്റ്റാർ പ്ളെയർ നെയ്മർ ജൂനിയറിനാണ്. 229 മില്യൺ ആൾക്കാരാണ് നെയ്മറിനെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. തന്റെ ശൈലികൊണ്ടും കഴിവുകകൊണ്ടും ഒരു ഐക്കണിക് ഫുട്ബോൾ താരം എന്ന നിലയിലേക്കുയർന്ന നെയ്മർ പലരെയും പ്രചോദിപ്പിച്ച ഒരു കളിക്കാരനാണ്.
advertisement
advertisement
മുൻ ഇംഗ്ളണ്ട് താരം ഡേവിഡ് ബെക്കാമാണ് ഇൻസ്റ്റാഗ്രാമൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഫുട്ബോൾ കളിക്കാരിൽ അഞ്ചാം സ്ഥാനത്തുള്ളത്. പ്രൊഫഷണൽ ഫുട്ബോൾ ഉപേക്ഷിച്ചതിനുശേഷവും സോഷ്യൽ മീഡിയയിലും പുറത്തും അദ്ദേഹത്തിന് ആരാധകർ ഏറെയാണ്. 88 മില്യൺ ആൾക്കാരാണ് ബെക്കാമിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. കളിയിലെ പരമ്പരാഗത ബ്രിട്ടീഷ് ശൈലി, ഇന്റർ മിയാമി സിഎഫിലെ അദ്ദേഹത്തിന്റെ പങ്ക്, 20 വർഷത്തെ കരിയറിന് ശേഷവും അദ്ദേഹം തുടരുന്ന സ്റ്റൈലിഷ് ജീവിതരീതി എന്നിവയാണ് ഇപ്പോഴും ബെക്കാമിലേക്ക് ആരാധകരെ അടുപ്പിച്ചു നിർത്തുന്നത്.
advertisement
വിരമിച്ചെങ്കിലും ഇന്നും ഏവരുടെയും ഹൃദയത്തിലുള്ള ബ്രസീലിയൻ ഫുട്ബോൾ മാന്ത്രികൻ റൊണാൾഡീഞ്ഞോ ആണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിൻതുടരുന്ന കളിക്കാരിൽ ആറാമതുള്ളത്. റൊണാൾഡീഞ്ഞോയുടെ മികച്ച വ്യക്തിത്വം ഫുട്ബോൾ ആരാധകരെ ഇപ്പോഴും ആകർഷിക്കുന്നു.77 മില്യൺ ആളുകളാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്.
advertisement