ന്യൂസിലൻഡിൽ നടക്കുന്ന ലോകകപ്പിൽ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ (INDW vs WIW) ഇന്ത്യയെ നയിച്ച് ഇറങ്ങിയതോടെയാണ് മിതാലി ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. മുൻ ഓസ്‌ട്രേലിയൻ വനിതാ ക്യാപ്റ്റന്‍ ബെലിൻഡ ക്ലാര്‍ക്കിനെ (Belinda Clark) മറികടന്നാണ് മിതാലിയുടെ റെക്കോർഡ് നേട്ടം. ലോകകപ്പില്‍ 23 മത്സരങ്ങളിലാണ് ബെലിൻഡ ഓസീസിനെ നയിച്ചത്.
ഒരു വിക്കറ്റിന് 100 റൺസ് എന്ന ശക്തമായ നിലയിലായിരുന്ന വിൻഡീസിന് പിന്നീടുള്ള ഒമ്പത് വിക്കറ്റുകൾ 62 കൂട്ടിച്ചേർക്കുമ്പോഴേക്കും നഷ്ടമാവുകയായിരുന്നു. ബൗളിങ്ങിൽ സ്നേഹ് റാണ മൂന്നും മേഘ്ന സിങ് രണ്ട് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി. ഓപ്പണർമാരായ ഡീആൻഡ്ര ഡോട്ടിൻ (62), ഹെയ്‌ലി മാത്യൂസ് (43) ഒഴികെ മറ്റാർക്കും വിൻഡീസ് നിരയിൽ തിളങ്ങാൻ കഴിഞ്ഞില്ല.
നേരത്തെ, ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ച വനിതാ താരമെന്ന റെക്കോർഡും മിതാലി പേരിലാക്കിയിരുന്നു. ഈ ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയതോടെ ആറ് ലോകകപ്പ് കളിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡാണ് മിതാലി പേരിലാക്കിയത്. ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം താരം കൂടിയായിരുന്നു മിതാലി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും മുന്‍ പാകിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദ് എന്നിവരാണ് ആറ് ലോകകപ്പുകളിൽ കളിച്ച മറ്റ് താരങ്ങൾ.
1992, 1996, 1999, 2007, 2011 ലോകകപ്പുകളിലാണ് സച്ചിൻ കളിച്ചത്. മിതാലി രാജ് 2000, 2005, 2009, 2013, 2017, 2022 ലോകകപ്പുകളില്‍ കളിച്ചാണ് ഈ റെക്കോഡിലേക്കെത്തിയത്. ഇന്ത്യയുടെ പേസര്‍ ജുലാന്‍ ഗോസ്വാമി അഞ്ച് ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2005, 2009, 2013, 2017, 2022 ലോകകപ്പുകളുടെ ഭാഗമാവന്‍ ജുലാന് സാധിച്ചിട്ടുണ്ട്.