രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് വിജയം. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ വിജയം നേടിയത്.
2/ 7
46 ഓവറില്‍ 270 റണ്‍സായി പുതുക്കി നിശ്ചയിച്ച ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 59 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.
3/ 7
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ആദ്യ മത്സര മഴമൂലം ഉപേക്ഷിച്ചിരുന്നു.
4/ 7
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിലെ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും ഇന്ത്യയെ 125 പന്തില്‍ 120 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് മികച്ച സ്‌കോറിലെത്തിച്ചത്.
5/ 7
അര്‍ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യര്‍, കോലിക്കൊപ്പം ചേര്‍ന്ന് 125 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.
6/ 7
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനായി ഇവിന്‍ ലൂയിസ് മാത്രമാണ് തിളങ്ങിയത്. 80 പന്തില്‍ 65 റണ്‍സാണ് ലൂയിസ് നേടിയത്.
7/ 7
ഭുവനേശ്വര്‍ കുമാറിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.