In Pics| ധോണിയുടെ തന്ത്രങ്ങളുടെ ജയം; ഇന്ത്യയുടെ പ്രഥമ ടി20 ലോകകപ്പ് നേട്ടത്തിന് ഇന്ന് 14 വയസ്സ്
- Published by:Naveen
- news18-malayalam
Last Updated:
ഫൈനലിൽ അവസാന ഓവറിൽ 13 റൺസാണ് പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത്. അവസാന ഓവറിൽ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് ധോണി ജോഗീന്ദർ ശർമയെ പന്തെറിയാൻ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് നടന്നത് ചരിത്രം -
advertisement
advertisement
ടി20 ലോകകപ്പിനെ ബിസിസിഐ കാര്യമാക്കിയിരുന്നില്ല എന്നതിനാലാണ് യുവനിരയെ അയക്കാൻ തീരുമാനിച്ചത്. ഇതിനുപുറമെ ഏകദിന ലോകകപ്പിലെ മോശം പ്രകടനം മൂലം ആരാധകരും ഇന്ത്യൻ ടീമിൽ വലിയ പ്രതീക്ഷ കൽപിച്ചിരുന്നില്ല. എന്നാൽ ഓരോ മത്സരം കഴിയുംതോറും മികച്ച പ്രകടനവുമായി മുന്നേറിയ ഒടുവിൽ കിരീടം നേടുകയും ചെയ്തു. ടൂർണമെന്റിൽ ന്യൂസിലൻഡിനോട് മാത്രമാണ് ഇന്ത്യ തോൽവി വഴങ്ങിയത്. (Image: Twitter/RP Singh)
advertisement
advertisement
advertisement
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വിക്കറ്റുകൾ ഇടയ്ക്കിടെ നഷ്ടമായതോടെ റൺസ് പിന്തുടരുന്നതിൽ മേധാവിത്വം നേടാൻ അവർക്കായില്ല. എന്നാൽ മിസ്ബാ ഉൾ ഹഖ് ക്രീസിൽ എത്തിയതോടെ അവരുടെ സ്കോർബോർഡിലേക്ക് റൺ കയറിത്തുടങ്ങി. മിസ്ബയ്ക്ക് പിന്തുണ നൽകിക്കൊണ്ട് യാസിർ അറഫാത്തും സുഹൈൽ തൻവീറും ചെറിയ വെടിക്കെട്ട് നടത്തിയതോടെ അവസാന ഓവറിൽ ഒരു വിക്കറ്റ് ബാക്കി നിൽക്കെ പാകിസ്താന് ജയിക്കാൻ 13 റൺസ് എന്ന അവസ്ഥയിലായി. (Image: Twitter/BCCI)
advertisement
അവസാന ഓവറിൽ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് ധോണി ജോഗീന്ദർ ശർമയെ പന്തെറിയാൻ ഏൽപ്പിക്കുകയായിരുന്നു. ജോഗീന്ദർ ശർമയുടെ രണ്ടാം പന്ത് സിക്സിന് പറത്തി മിസ്ബാ പാക് ടീമിന്റെ വിജയ പ്രതീക്ഷകൾ ഉയർത്തി. എന്നാൽ തൊട്ടടുത്ത പന്തിൽ സ്കൂപ്പിന് ശ്രമിച്ച മിസ്ബയുടെ ശ്രമം പാളി. ഫൈൻ ലെഗിലേക്ക് മിസ്ബ സ്‌കൂപ്പ് ചെയ്ത പന്ത് ശ്രീശാന്തിന്റെ കൈകളിൽ ഒതുങ്ങിയതോടെ ഇന്ത്യക്ക് സ്വന്തമായത് അഞ്ച് റൺസിന്റെ അവിസ്മരണീയ ജയം (Image: Twitter/Gautam Gambhir)