IND vs ENG | അനിശ്ചിതത്വം, ആകാംക്ഷ, ഒടുവിൽ നിരാശ; കോവിഡ് കളി മുടക്കിയ മാഞ്ചസ്റ്റർ ടെസ്റ്റ്

Last Updated:
കോവിഡ് ഭീതി മൂലം മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചതായി സ്ഥിരീകരണം വന്നപ്പോൾ ആരാധകർക്ക് അത് വലിയ നിരാശയാണ് നൽകിയത്.
1/7
 ഓഗസ്റ്റ്  31, 2021: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ടീമിലെ മറ്റ് ചില താരങ്ങള്‍, പരിശീലകന്‍ രവി ശാസ്ത്രി, സപ്പോര്‍ട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങള്‍ എന്നിവര്‍ ലണ്ടനില്‍ വെച്ച് നടന്ന ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ശാസ്ത്രിയുടെ പുസ്തകത്തിന്റെ പ്രകാശനം നടന്ന ചടങ്ങില്‍ പുറത്ത് നിന്നടക്കം ഒരുപാട് ആളുകള്‍ പങ്കെടുത്തിരുന്നു.

advertisement
2/7
 സെപ്റ്റംബർ 5, 2021: ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി ലാറ്ററൽ ഫ്ലോ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആണെന്ന് ഫലം വരുന്നു.

3/7
 സെപ്റ്റംബർ 6, 2021: ആന്റിജൻ ടെസ്റ്റിൽ ശാസ്ത്രി മാത്രമാണ് പോസിറ്റീവ് ആയതെങ്കിൽ പിന്നാലെ നടന്ന ആർടിപിസിആർ പരിശോധനയിൽ ബൗളിംഗ് പരിശീലകൻ ഭരത്‌ അരുണും ഫീൽഡിങ് പരിശീലകൻ ആർ ശ്രീധറും കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ശാസ്ത്രിയുമായി അടുത്ത സമ്പർക്കം പുലർത്തിയ ഇവരേയും ടീമിന്റെ ഫിസിയോയായ നിതിൻ പട്ടേലിനെയും നേരെത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. നിതിന് രോഗബാധയില്ല.

4/7
 സെപ്റ്റംബർ 7, 2021: ബിസിസിഐയുടെ അനുവാദം കൂടാതെ പൊതുചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയുടേയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടേയും നടപടിയില്‍ ബോര്‍ഡ് അധികൃതര്‍ക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. അനുമതിയില്ലാതെ ചടങ്ങിൽ പങ്കെടുത്തതിന് ഇവരിൽ രേഖാമൂലമുള്ള വിശദീകരണം ബിസിസിഐ ആവശ്യപ്പെട്ടേക്കും എന്ന റിപ്പോർട്ടും ഉണ്ടായിരുന്നു.

5/7
 സെപ്റ്റംബർ 8, 2021: ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോ യോഗേഷ് പാർമറിന് ബുധനാഴ്ച കോവിഡ് സ്ഥിരീകരിക്കുന്നു. അദ്ദേഹവുമായി രോഹിത് ശർമയും രവീന്ദ്ര ജഡേജയുമടക്കമുള്ള ഇന്ത്യൻ താരങ്ങൾ അടുത്ത സമ്പർക്കം പുലർത്തിയിരുന്നതിനാൽ അവസാന ടെസ്റ്റ് ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നു.

6/7
 സെപ്റ്റംബർ 9, 2021: ബിസിസിഐയും ഇസിബിയും തമ്മിൽ മത്സരം ഉപേക്ഷിക്കണമോ എന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നു. ഇന്ത്യൻ ക്യാമ്പിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നുണ്ടായിരുന്നതിനാൽ ഏതെങ്കിലുമൊരു ഇന്ത്യൻ താരം മത്സരത്തിനിടയിൽ പോസിറ്റീവ് ആയാൽ സംഭവിക്കാവുന്ന വിപത്തുകളെ ഓർത്ത് മത്സരത്തിനിറങ്ങാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഒരുക്കമായിരുന്നില്ല. ഇതിന്മേൽ പുറത്തുവന്ന മറ്റൊരു റിപ്പോർട്ടിൽ ഇസിബി ബിസിസിഐയോട് മത്സരത്തിൽ വാക്കോവർ നൽകാൻ ആവശ്യപ്പെട്ടതായും എന്നാൽ ബിസിസിഐ വിസമ്മതിച്ചതായും വെളിപ്പെടുത്തിയിരുന്നു.

7/7
 മാഞ്ചസ്റ്റർ ടെസ്റ്റ് തുടങ്ങേണ്ട ദിവസം രാവിലെ വന്ന റിപ്പോർട്ടുകൾ മത്സരം ഒരു ദിവസം വൈകി തുടങ്ങും എന്ന തരത്തിലായിരുന്നു. എന്നാൽ പിന്നീട് മത്സരം ഉപേക്ഷിച്ചതായുള്ള സ്ഥിരീകരണം വരികയായിരുന്നു. ഇതിനുപുറമെ നിലവിൽ ഐസൊലേഷനിൽ കഴിയുന്ന ഇന്ത്യൻ സംഘത്തിന് മത്സരം നടക്കുമോ ഇല്ലയോ എന്നതിനെ കുറിച്ച് യാതൊരുവിധ സൂചനകളും ലഭിച്ചിട്ടില്ല എന്ന റിപ്പോർട്ടും ഉണ്ടായിരുന്നു.

Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം

  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement