Home » photogallery » sports » IND VS NZ FIRST ODI SHUBMAN GILL BECAME THE YOUNGEST TO SCORE A DOUBLE CENTURY IN ODIS AS HE SMASHED 208 OFF 149 DELIVERIES
ഡബിളടിച്ച് ശുഭമാക്കി ഗില്‍; അടിച്ചെടുത്തത് നിരവധി റെക്കോര്‍ഡുകള്‍
അവസാനം നേരിട്ട 12 പന്തില്‍ ആറ് സിക്സുകളാണ് ഗില്‍ പറത്തിയത്.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഡബിൾ സെഞ്ചുറി അടിച്ചതോടെ ക്രിക്കറ്റ് ലോകം വാഴ്ത്തിപ്പാടുകയാണ് ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിനെ. 149 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 208 റൺസെടുത്താണു പുറത്തായത്. അവസാനം നേരിട്ട 12 പന്തില്‍ ആറ് സിക്സുകളാണ് ഗില്‍ പറത്തിയത്.
2/ 6
ഹൈദരാബാദില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(186*) റെക്കോര്‍ഡാണ് ഗില്‍(208) മറികടന്നത്.ഏകദിന ഡബിള്‍ തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഗില്‍ ഇന്ന് സ്വന്തമാക്കി.
3/ 6
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ഡബിള്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട ഇഷാന്‍ കിഷന്‍റെ(24 വയസും 145 ദിവസവും) റെക്കോര്‍ഡാണ് ഗില്‍(23 വയസും 132 ദിവസവും) മറികടന്നത്.
4/ 6
87 പന്തിൽ നിന്നാണ് താരം സെഞ്ചറിയിലെത്തിയത്. 52 പന്തിൽ അമ്പതു കടന്ന ഗിൽ 35 പന്തിൽ സെഞ്ചുറി സ്വന്തം അക്കൗണ്ടിലെത്തിച്ചു. 122 പന്തുകളിൽനിന്ന് 150 റൺസിലേക്കെത്തിയ ഗില്ലിന് 200 തികയ്ക്കാൻ വേണ്ടിവന്നത് വെറും 23 പന്തുകൾ മാത്രമാണ്.
5/ 6
നേരത്ത സെഞ്ചുറി തികച്ചതിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികക്കുന്ന ബാറ്ററെന്ന വിരാട് കോലിയുടെയും ശിഖര്‍ ധവാന്‍റെയും റെക്കോര്‍ഡുകളും ഗില്‍ മറികടന്നിരുന്നു.
6/ 6
ഏകദിന ഡബിള്‍ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററാണ് ഗില്‍. രോഹിത് ശര്‍മ(3), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് ഗില്ലിന് മുമ്പ് റെക്കോര്‍ഡുകള്‍ അടിച്ചെടുത്തത്.