ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയ ടീം ഇന്ത്യ ചരിത്രനേട്ടത്തിനൊപ്പം. അന്താരാഷ്ട്ര ടി20യിൽ തുടർച്ചയായ 12-ാ൦ ജയം സ്വന്തമാക്കിയതോടെ ഈ ഫോർമാറ്റിൽ കൂടുതൽ ജയങ്ങൾ നേടുന്ന ടീം എന്ന ലോകറെക്കോർഡിനൊപ്പം എത്തി. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാനും റുമേനിയക്കുമൊപ്പമാണ് ഇന്ത്യ എത്തിയത്. (PIC-Indiancricketteam/insta)
2021 നവംബറിൽ ടി20ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനോടും ന്യൂസിലൻഡിനോടും തോറ്റതിന് ശേഷം അഫ്‌ഗാനിസ്ഥാന്‍, സ്‌കോട്‌ലന്‍ഡ്, നമീബിയ ടീമുകൾക്കെതിരെ ജയം നേടിയ ഇന്ത്യ ഇതുവരെയായി ഒരു മത്സരം പോലും തോറ്റിട്ടില്ല. ലോകകപ്പിന് ശേഷം നവംബറില്‍ ന്യൂസിലന്‍ഡിനെതിരെയും പിന്നീട് ഈ മാസമാദ്യം വെസ്റ്റ് ഇന്‍ഡീസിനെതിരെയുമുള്ള പരമ്പരകൾ തൂത്തുവാരിയതിന് പിന്നാലെയാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെയും ജയം നേടിയത്. (PIC-Indiancricketteam/insta)
ലോക റെക്കോർഡിനൊപ്പമെത്തിയ പ്രകടനം നടത്തിയ ഇന്ത്യ ടി20യിൽ നാട്ടിൽ കൂടുതൽ ജയങ്ങൾ നേടുന്ന ടീം എന്ന റെക്കോർഡ് കൂടി സ്വന്തമാക്കി. ലങ്കയ്‌ക്കെതിരായ ജയത്തോടെ ഇന്ത്യ നാട്ടിൽ തങ്ങളുടെ 40-ാ൦ ടി20 ജയമാണ് കുറിച്ചത്. 39 ജയങ്ങൾ നേടിയ ന്യൂസിലൻഡിനെ മറികടന്നാണ് ഇന്ത്യ നേട്ടത്തിൽ ഒന്നാമതെത്തിയത്(PIC-Indiancricketteam/insta)
ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ നാട്ടില്‍ നേടുന്ന 16ാ൦ ടി20 ജയമാണിത്. ഇതിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗനെയും ന്യൂസീലന്‍ഡിന്റെ ക്യാപ്റ്റൻ കെയ്ന്‍ വില്യംസണെയുമാണ് രോഹിത് പിന്നിലാക്കിയത്. മോര്‍ഗനും വില്യംസനും 15 തവണ വീത൦ ജയങ്ങളാണ് നേടിയത്. രണ്ടാം ടി20യിൽ നേടിയ ജയത്തോടെ ഇവർക്കൊപ്പം എത്തിയ രോഹിത് ഇന്നലെ നേടിയ ജയത്തിലൂടെ ഒറ്റയ്ക്ക് റെക്കോർഡ് സ്വന്തമാക്കുകയായിരുന്നു. (PIC-Indiancricketteam/insta)
രോഹിത് ശര്‍മ മറ്റൊരു റെക്കോർഡും കൂടി സ്വന്തം പേരിലാക്കി. 125-ാം ടി20 മത്സരമാണ് രോഹിത് ശ്രീലങ്കയ്‌ക്കെതിരെ കളിച്ചത്. 124 മത്സരങ്ങൾ കളിച്ച മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷോയിബ് മാലിക്കിനെയാണ് രോഹിത് പിന്നിലാക്കിയത്. രോഹിത് ഒഴികെ മറ്റൊരു ഇന്ത്യൻ താരവും ടി20യിൽ ഇതുവരെ 100 മത്സരങ്ങൾ പൂർത്തിയാക്കിയിട്ടില്ല. മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് (98) രോഹിത്തിന് പിന്നില്‍. 97 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിരാട് മൂന്നാമതാണ്. (PIC-Indiancricketteam/insta)