India-Australia| ആദ്യ ദിനം ഓസ്ട്രേലിയ 5ന് 274; ലബുഷെയ്ന് സെഞ്ചുറി; നടരാജന് രണ്ട് വിക്കറ്റ്
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ബ്രിസ്ബെയ്‍നിൽ ഓസ്ട്രേലിയക്കെതിരെ ഇറങ്ങിയത്. പരിക്കേറ്റ ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ബുമ്ര, ഹനുമാ വിഹാരി എന്നിവർ ടീമിൽനിന്ന് പുറത്തായി.
ബ്രിസ്‍ബെയ്ൻ: ഇന്ത്യ- ഓസ്ട്രേലിയ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. കാമറൂൺ ഗ്രീൻ 28(70), ക്യാപ്റ്റൻ ടിം പെയ്ൻ 38(62) എന്നിവരാണ് ക്രീസിൽ.
2/ 10
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസീസിനായി മാർനസ് ലബുഷെയ്ൻ സെഞ്ചുറി നേടി. 195 പന്തുകളിൽനിന്നാണ് ലബുഷെയ്ൻ സെഞ്ചുറി തികച്ചത്. 204 പന്തിൽ 108 റൺസെടുത്ത് താരം പുറത്തായി.
3/ 10
ഓപ്പണർമാരായ ഡേവിഡ് വാർണർക്കും മാര്‍കസ് ഹാരിസിനും ഏറെ നേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. നാലുപന്തിൽ ഒരു റൺസ് മാത്രമെടുത്ത വാർണർ മുഹമ്മദ് സിറാജിന്റെ പന്തില്‍ രോഹിത് ശർമയ്ക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്.
4/ 10
മാർകസ് ഹാരിസിനെ അഞ്ച് റണ്ണിന് ഷാർദൂൽ താക്കൂർ പുറത്താക്കി. വൺഡൗണായി ഇറങ്ങിയ മാർനസ് ലബുഷെയ്നും സ്റ്റീവ് സ്മിത്തുമാണ് ആദ്യ ദിനം ഓസീസ് ഇന്നിങ്സിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് സ്കോർ 50 കടത്തി.
5/ 10
77 പന്തിൽ 36 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെ വാഷിങ്ടൻ സുന്ദർ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു. മാത്യു വെയ്ഡ് 45 റൺസെടുത്തു മടങ്ങി.
6/ 10
108 റൺസെടുത്ത ലബുഷെയ്നെ ടി. നടരാജന്റെ പന്തിൽ ഋഷഭ് പന്ത് ക്യാച്ചെടുത്തു പുറത്താക്കി. ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന നടരാജൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
7/ 10
മുഹമ്മദ് സിറാജ്, ഷാർദൂൽ താക്കൂർ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മത്സരത്തിൽ ബോള്‍ ചെയ്യുന്നതിനിടെ ഇന്ത്യയുടെ പേസ് ബോളർ നവ്ദീപ് സെയ്നി പരുക്കേറ്റ് പുറത്തുപോയി.
8/ 10
7.5 ഓവറുകളാണ് സെയ്നി ആകെ പന്തെറിഞ്ഞത്. സെയ്നിയുടെ ഓവറിലെ ശേഷിക്കുന്ന പന്തുകൾ രോഹിത് ശർമയാണ് പൂർത്തിയാക്കിയത്.
9/ 10
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ബ്രിസ്ബെയ്‍നിൽ ഓസ്ട്രേലിയക്കെതിരെ ഇറങ്ങിയത്. പരിക്കേറ്റ ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ബുമ്ര, ഹനുമാ വിഹാരി എന്നിവർ ടീമിൽനിന്ന് പുറത്തായി.
10/ 10
പകരം ഷാർദൂൽ താക്കൂർ, മായങ്ക് അഗർവാൾ, ടി. നടരാജൻ, വാഷിങ്ടൺ സുന്ദര്‍ എന്നിവർ കളിക്കുന്നു. വാഷിങ്ടൻ സുന്ദറിന്റേയും നടരാജന്റെയും ടെസ്റ്റിലെ അരങ്ങേറ്റ മത്സരമാണ് ബ്രിസ്ബെയിനിലേത്.