IPL 2023| ഗില്ലിന് അർധ സെഞ്ചുറി; അവസാന ഓവറിൽ ഗുജറാത്ത് ടൈറ്റൻസിന് ആവേശജയം

Last Updated:
സീസണിലെ ഗുജറാത്തിന്റെ മൂന്നാം ജയമാണിത്. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും
1/12
hardik pandya, shikhar dhawan, ipl 2023, pbks vs gt toss, pbks photos, gt photos, ipl 2023 photos
മൊഹാലി: ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ അവേശം നീണ്ട മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറകടന്നത്. (Pic Credit: Sportzpics)
advertisement
2/12
mohammed shami, mohammed shami latest pictures, mohammed shami ipl 2023, mohammed shami gujarat titans
സാം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കേ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായെങ്കിലും അഞ്ചാം പന്തില്‍ ബൗണ്ടറി നേടി രാഹുല്‍ തെവാത്തിയ ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.(Pic Credit: Sportzpics)
advertisement
3/12
matthew short, matthew short pbks photos, matthew short mohali, matthew short age
സീസണിലെ ഗുജറാത്തിന്റെ മൂന്നാം ജയമാണിത്. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും. അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനായി തിളങ്ങിയത്. (Pic Credit: Sportzpics)
advertisement
4/12
jitesh sharma, jitesh sharma age, jitesh sharma latest photo, jitesh sharma pbks, jitesh sharma ipl, jitesh sharma ipl 2023
49 പന്തുകള്‍ നേരിട്ട ഗില്‍ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 67 റണ്‍സെടുത്തു. 19 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ഗുജറാത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു. (Pic Credit: Sportzpics)
advertisement
5/12
mohit sharma, mohit sharma appeal, mohit sharma wicket, mohit sharma ipl 2023, mohit sharma gujarat titans
സായ് സുദര്‍ശന്‍ (19), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (8) എന്നിവരെ പെട്ടെന്ന് നഷ്ടമായെങ്കിലും ഗില്ലും ഡേവിഡ് മില്ലറും ചേര്‍ന്ന് ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. മില്ലര്‍ 18 പന്തില്‍ നിന്ന് 17 റണ്‍സുമായി പുറത്താകാതെ നിന്നു. (Pic Credit: Sportzpics)
advertisement
6/12
Bhanuka Rajapaksa, Bhanuka Rajapaksa latest photo, Bhanuka Rajapaksa ipl 2023, Bhanuka Rajapaksa pbks, Bhanuka Rajapaksa latest photos
 നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിരുന്നു. (Pic Credit: Sportzpics)
advertisement
7/12
Shahrukh Khan, Shahrukh Khan latest pictures, Shahrukh Khan pbks photos, Shahrukh Khan ipl 2023, Shahrukh Khan shot
അവസാന ഓവറുകളില്‍ ഒമ്പത് പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ഷാരൂഖ് ഖാന്റെ പ്രകടനമാണ് പഞ്ചാബിനെ 150 കടത്തിയത്. (Pic Credit: Sportzpics)
advertisement
8/12
shubman gill, wriddhiman saha, ipl 2023, pbks vs gt photos, ipl 2023 photos
ഓപ്പണര്‍മാരായ പ്രഭ്സിമ്രാന്‍ സിങ്ങും (0) ക്യാപ്റ്റന്‍ ശിഖര്‍ ധവാനും (8) നിരാശപ്പെടുത്തിയപ്പോള്‍ 24 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 36 റണ്‍സെടുത്ത മാത്യു ഷോട്ടാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. (Pic Credit: Sportzpics)
advertisement
9/12
arshdeep singh, arshdeep singh age, arshdeep singh photos, arshdeep singh punjab kings
ജിതേഷ് ശര്‍മ 23 പന്തില്‍ നിന്ന് 25 റണ്‍സും ഭാനുക രജപക്സ 26 പന്തില്‍ നിന്ന് 20 റണ്‍സും നേടി. (Pic Credit: Sportzpics)
advertisement
10/12
harpreet brar, harpreet brar age, harpreet brar pbks, harpreet brar latest photos
സാം കറന് 22 പന്തില്‍ നിന്ന് 22 റണ്‍സ് മാത്രമാണ് നേടാനായത്. (Pic Credit: Sportzpics)
advertisement
11/12
shubman gill fifty, shubman gill age, shubman gill ipl 2023, shubman gill ipl 16, shubman gill latest photos
ഗുജറാത്തിനായി മോഹിത് ശര്‍മ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.(Pic Credit: Sportzpics)
advertisement
12/12
sam curran, sam curran age, sam curran photos, sam curran pbks, sam curran punjab kings, sam curran ipl 16
അവസാന ഓവറിൽ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ സാം കറന്റെ ആഹ്ലാദം  (Pic Credit: Sportzpics)
advertisement
മോഹൻലാലിന്റെ ഹൃദയപൂർവം ഒ.ടി.ടിയിലേക്ക്; സെപ്റ്റംബർ 26 മുതൽ കാണാം
മോഹൻലാലിന്റെ ഹൃദയപൂർവം ഒ.ടി.ടിയിലേക്ക്; സെപ്റ്റംബർ 26 മുതൽ കാണാം
  • മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ 'ഹൃദയപൂർവം' സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്.

  • മോഹൻലാലിനോടൊപ്പം മാളവിക മോഹനൻ, സിദ്ദിഖ്, ലാലു അലക്സ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ.

  • മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഹൃദയപൂർവം സ്ട്രീം ചെയ്യുന്നതാണ്.

View All
advertisement