IPL 2023| ആവേശപ്പോരിൽ ഗുജറാത്തിനെ ഞെട്ടിച്ച് ഡൽഹി; ജയം 5 റൺസിന്
- Published by:Rajesh V
- news18-malayalam
Last Updated:
അവസാന ഓവറില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ഇഷാന്ത് ശര്‍മയാണ് ഡല്‍ഹിയ്ക്ക് വേണ്ടി വിജയം സമ്മാനിച്ചത്
അഹമ്മദാബാദ്: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തകർത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. 5 റണ്‍സിനാണ് ഡല്‍ഹി ഗുജറാത്തിനെ പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഗുജറാത്തിന് ആറുവിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ഇഷാന്ത് ശര്‍മയാണ് ഡല്‍ഹിയ്ക്ക് വേണ്ടി വിജയം സമ്മാനിച്ചത്. . (AP Photo)
advertisement
131റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ആദ്യ ഓവറില്‍ തന്നെ വൃദ്ധിമാന്‍ സാഹയെ റണ്‍സെടുക്കും മുന്‍പ് ഖലീല്‍ അഹമ്മദ് പുറത്താക്കി. പിന്നാലെ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ (6 റൺസ്) ആന്റിച്ച് നോര്‍ക്യെ വീഴ്ത്തി. മൂന്നാമനായി ക്രീസിലെത്തിയ ഹാര്‍ദിക് ഒരുവഴത്ത് നിലയുറപ്പിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ നിലംപൊത്തി. (AP Photo)
advertisement
വിജയ് ശങ്കറും (6) ഡേവിഡ് മില്ലറും (0) ഉടനടി മടങ്ങിയതോടെ ഗുജറാത്ത് 32 റണ്‍സിന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. പിന്നീട് വന്ന അഭിനവ് മനോഹറിനെ കൂട്ടുപിടിച്ച് ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്തിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും അതീവശ്രദ്ധയോടെയാണ് ബാറ്റുവീശിയത്. 17-ാം ഓവറില്‍ ഹാര്‍ദിക് അര്‍ധസെഞ്ചുറി നേടി. (AP Photo)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement