IPL 2023| ബൗളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി; ഗുജറാത്ത് ടൈറ്റൻസ് മുംബൈയെ തോൽപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഗുജറാത്ത് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ
advertisement
advertisement
ഗുജറാത്ത് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച മുംബൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ എട്ട് പന്തില്‍ നിന്ന് രണ്ട് റണ്‍സെടുത്ത രോഹിത് ശര്‍മയെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. രോഹിത്തിന് പകരം വന്ന കാമറൂണ്‍ ഗ്രീനിന്റെ ചെറുത്തുനില്‍പ്പ് മുംബൈ ഇന്ത്യന്‍സിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. (Pic Credit: Sportzpics)
advertisement
advertisement
അധികം വൈകാതെ ഗ്രീനിന്റെ പോരാട്ടവും അവസാനിച്ചു. 26 പന്തില്‍ 33 റണ്‍സെടുത്ത താരത്തെ നൂര്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത പന്തില്‍ ടിം ഡേവിഡിനെയും മടക്കി നൂര്‍ അഹമ്മദ് മുബൈയ്ക്ക് കനത്ത തിരിച്ചടി സമ്മാനിച്ചു. ഇതോടെ മുംബൈ 10.4 ഓവറില്‍ 5 വിക്കറ്റിന് 59 റണ്‍സ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. (Pic Credit: Sportzpics)
advertisement
advertisement
advertisement
advertisement
advertisement
advertisement
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണറായ വൃദ്ധിമാന്‍ സാഹയെ നഷ്ടമായി. മൂന്നാം ഓവറില്‍ നാല് റണ്‍സെടുത്ത താരത്തെ അര്‍ജുന്‍ ടെൻഡുല്‍ക്കര്‍ പുറത്താക്കി. പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ അടിച്ചുതകര്‍ത്തു. (Pic Credit: Sportzpics)
advertisement
34 പന്തില്‍ നിന്ന് ഏഴ് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ ഗില്‍ 56 റണ്‍സെടുത്തു. അഭിനവും മില്ലറും ചേര്‍ന്ന് അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ വെറും 35 പന്തുകളില്‍ നിന്ന് 71 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.34 പന്തില്‍ നിന്ന് ഏഴ് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ ഗില്‍ 56 റണ്‍സെടുത്തു. അഭിനവും മില്ലറും ചേര്‍ന്ന് അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ വെറും 35 പന്തുകളില്‍ നിന്ന് 71 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.. (Pic Credit: Sportzpics)
advertisement
ബെഹ്‌റെന്‍ഡോര്‍ഫ് ചെയ്ത അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്‌സടിച്ച് തെവാത്തിയ ടീം സ്‌കോര്‍ 200 കടത്തി. മുംബൈയ്ക്ക് വേണ്ടി പീയുഷ് ചൗള രണ്ട് വിക്കറ്റെടുത്തു. അര്‍ജുന്‍ ടെൻഡുല്‍ക്കര്‍, ബെഹ്‌റെന്‍ഡോര്‍ഫ്, മെറെഡിത്ത്, കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. (Pic Credit: Sportzpics)


