advertisement

ചരിത്രമായി കണ്ണൂരിൻ്റെ ആറുമണി സൈറൺ; 60 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഹൈക്കോടതി വിധി

Last Updated:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ സൈറണ്‍ മുഴക്കത്തിന് അന്ത്യം. ദശകങ്ങളായി നഗര ജീവിതത്തിൻ്റെ ഭാഗമായ കോര്‍പ്പറേഷന്‍ സൈറണ്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന് നിലച്ചു. 1965 ല്‍ സ്ഥാപിതമായ സൈറണിലൂടെയാണ് നഗരത്തിലെ ജനങ്ങള്‍ സമയം അറിഞ്ഞത്.

കണ്ണൂർ കോർപ്പറേഷന് സൈറൺ
കണ്ണൂർ കോർപ്പറേഷന് സൈറൺ
കാലങ്ങളായി കണ്ണൂര്‍ നഗരത്തിൻ്റെ ഭാഗമായ കോര്‍പ്പറേഷൻ സൈറണ്‍ ഇനി മുഴങ്ങില്ല. കാലങ്ങളായി ജില്ല കളക്ടറും കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗങ്ങളും തമ്മില്‍ നിലനിന്ന വാഗ്വാവാദങ്ങള്‍ക്ക് തടയിട്ട് ഹൈക്കോടതി വിധി വന്നിരിക്കുന്നു. തളാപ്പ് സ്വദേശി എം. പ്രശാന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് സൈറണിൻ്റെ അവസാനം കുറിക്കാന്‍ ഇടയാക്കിയത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമേന്‍ സെന്‍, ജസ്റ്റിസ് ശ്യാംകുമാര്‍ വി.എം. എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് 60 വര്‍ഷത്തിലേറെ പഴക്കമുള്ള സൈറണ്‍ ഇനി മുഴക്കരുതെന്ന് ഉത്തരവിട്ടത്. വെള്ളിയാഴ്ച വൈകിട്ടാണ് സൈറണ്‍ അവസാനം മുഴങ്ങിയത്.
കോര്‍പ്പറേഷൻ്റെ സൈറണ്‍ മുഴങ്ങുന്നത് അനുവദനീയ പരിധിക്ക് അപ്പുറമാണെന്ന് നേരത്തെ കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. പിന്നാലെ 2025 സെപ്റ്റംബര്‍ 9ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കണ്ണൂര്‍ കളക്ടര്‍ സൈറണ്‍ നിയന്ത്രിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്ന് ഉത്തരവിട്ടു. ഇതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ആര്‍.ടി.ഐ. മുഖേന വിവരങ്ങള്‍ ശേഖരിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
advertisement
1965 ല്‍ സ്ഥാപിതമായ കോര്‍പ്പറേഷന്‍ സൈറണ്‍ ഇന്ത്യാ-പാക് യുദ്ധകാലത്ത് പ്രദേശത്തെ താമസകാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഉപയോഗിച്ചതായി പറയപ്പെടുന്നു. പിന്നീടിങ്ങോട്ട് നഗരത്തിലെ ജനങ്ങള്‍ സമയം അറിഞ്ഞത് സൈറണ്‍ മുഴങ്ങുന്നതിലൂടെയായിരുന്നു. രാവിലെയും വൈകിട്ടും ആറുമണിക്കും ഉച്ചയ്ക്ക് ഒരു മണിക്കുമാണ് സൈറണ്‍ മുഴങ്ങിയിരുന്നത്. സമയം ഡിജിറ്റലും സ്മാര്‍ട്ടുമായിട്ടും സൈറണ്‍ തുടരുകയായിരുന്നു. വര്‍ഷങ്ങളുടെ ഈ കോര്‍പ്പറേഷന്‍ സൈറണ്‍ ആചാരത്തിനാണ് ഇന്ന് അന്ത്യമായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ചരിത്രമായി കണ്ണൂരിൻ്റെ ആറുമണി സൈറൺ; 60 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഹൈക്കോടതി വിധി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement