അത് അത്രക്ക് അങ്ങട് ദഹിച്ചില്ല്യ; രോഹിതിനെ മാറ്റിയ മുംബൈഇന്ത്യൻസിന് നാല് ലക്ഷം ആരാധകർ നഷ്ടം!
- Published by:Anuraj GR
- news18-malayalam
Last Updated:
രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെയാണ് ആരാധകരുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കുണ്ടായത്
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കിയ വാർത്ത ആരാധകരെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. എന്നാൽ ആ അമ്പരപ്പ് പ്രതിഷേധത്തിന് വഴിമാറാൻ അധികസമയം വേണ്ടിവന്നില്ല. മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്തത് നാല് ലക്ഷത്തിലേറെ ആരാധകരാണ്.
advertisement
രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിന് പിന്നാലെയാണ് ആരാധകരുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കുണ്ടായത്. പാണ്ഡ്യയെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകമാണ് ട്വിറ്ററിൽ നാല് ലക്ഷത്തിലേറെ പേർ മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്തത്. രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിലനിർത്തണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ശക്തമാണ്.
advertisement
ഐപിഎൽ 2024 സീസണില്‍ മുംബയ് ഇന്ത്യന്‍സിനെ ഹർദിക് പാണ്ഡ്യ നയിക്കുമെന്ന വിവരം കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി അറിയിച്ചത്. നിലവിലെ നായകന്‍ രോഹിത് ശര്‍മ്മയെ സ്ഥാനത്ത് നിന്ന് മാറ്റി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് സീസൺ മുമ്പാണ് മുംബൈ ഇന്ത്യൻസ് വിട്ടുപോയത്. തിരികെ നായകനായാണ് ഹാർദിക് മുംബൈയിലേക്ക് മടങ്ങുന്നത്. ടീമിന്റെ ഭാവി മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്നാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.
advertisement
advertisement
<span style="font-size: 1rem;">ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനത്ത് തുടരുന്നതിനിടെയാണ് രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുന്നത്. രോഹിതിനെ മാറ്റിയത് ആരാധകർക്കിടയിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ ആദ്യ അഞ്ച് സീസണുകളിൽ ഒരു കിരീടവും നേടാതിരുന്ന മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയുടെ കീഴിൽ അഞ്ച് തവണയാണ് ജേതാക്കളായത്.</span>
advertisement
സച്ചിൻ മുതൽ ഹർഭജൻ സിങ് വരെയും റിക്കി പോണ്ടിങ് മുതൽ രോഹിത് ശർമ്മയും വരെ വിവിധ താരങ്ങൾ മുംബൈ ഇന്ത്യൻസിനെ നയിച്ചിട്ടുണ്ട്. ക്യാപ്റ്റൻസി മാറ്റിയുള്ള ഈ പരീക്ഷണം ടീമിനെ മുന്നോട്ടുനയിക്കുന്നതിൽ നിർണായകമാണ്. അതുകൊണ്ടുതന്നെയാണ് ഹാർദികിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് ടീമിന്‍റെ ഗ്ലോബൽ പെർഫോമൻസ് ഹെഡ് മഹേല ജയവർദ്ധനെ പറയുന്നു.