ഏറ്റവും 'ഫിറ്റസ്റ്റാ'യിട്ടുള്ള ക്രിക്കറ്റർ നിങ്ങൾ പ്രതീക്ഷിക്കുന്ന ആളല്ല, അത് താനാണെന്ന് ജസ്പ്രീത് ബുംമ്ര

Last Updated:
ഒരു ചടങ്ങിൽ പങ്കെടുക്കവേ തനിക്ക് നേരെ വന്ന ഒരു ചോദ്യത്തിന് ബുംമ്ര നൽകിയ രസകരമായ ഉത്തരമാണ് ചർച്ചയായത്.
1/5
 ഇന്ത്യൻ പേസർ ജസ്പ്രിത് ബുംമ്രയുടെ വിവാദ മറുപടിയിൽ ചൂടുപിടിച്ച് സോഷ്യൽ മീഡിയ. ഒരു ചടങ്ങിൽ പങ്കെടുക്കവേ തനിക്ക് നേരെ വന്ന ഒരു ചോദ്യത്തിന് ബുംമ്ര നൽകിയ രസകരമായ ഉത്തരമാണ് ചർച്ചയായത്.

advertisement
2/5
 ഇന്ത്യൻ ടീമിലെ ഏറ്റവും ഫിറ്റസ്റ്റായിട്ടുള്ള ക്രിക്കറ്റർ ആരാണ് എന്നായിരുന്നു ബുംമ്രയോടുള്ള ചോദ്യം. ഇതിന് ബുംമ്ര പറഞ്ഞ മറുപടി ഇങ്ങനെ. ഈ ചോദ്യത്തിന് നിങ്ങളൊക്കെയും പ്രതീക്ഷിക്കുന്ന ഒരു ഉത്തരമുണ്ട്. പക്ഷേ, ഞാനിതിന് ഒരു പേസ് ബോളറുടെ പേരേ പറയുകയുള്ളൂ.

3/5
 'നിങ്ങൾ സെർച്ച് ചെയ്യുന്ന ഒരു ഉത്തരമുണ്ടാവാം. പക്ഷേ, ഈ ചോദ്യത്തിന് ഞാൻ എന്റെ പേരാണ് ഉത്തരമായി പറയുക. ഞാൻ കുറച്ചുകാലമായി കളിക്കുന്നുണ്ട്. ഒരു ഫാസ്റ്റ് ബോളറായി രാജ്യത്തെ പ്രതിനിധീകരിക്കാൻ ഏറെ പ്രയത്നം ആവശ്യമുണ്ട്. അതിനാൽ ഈ ചോദ്യത്തിന് ഞാൻ ഒരു പേസ് ബോളറെ മാത്രമേ പ്രമോട്ട് ചെയ്യുകയുള്ളൂ.' ബുംമ്ര തന്റെ മറുപടി വിശദീകരിച്ചത് ഇങ്ങനെയായിരുന്നു.

4/5
 ഇതിനു ശേഷമാണ് കായികക്ഷമതയുടെ പേരിൽ ഏവരും ഉദാഹരണമായി കാണാറഉള്ള വിരാട് കോഹ്ലിയേയും ബുംമ്രയേയും താരതമ്യപ്പെടുത്തി ആരാധകർ രം​ഗത്തെത്തിയത്. ഇത്രയും കാലത്തെ കരിയറിൽ വളരെ അപൂർവമായി മാത്രമാണ് വിരാട് കോഹ്ലി പരിക്ക് കാരണം കളിക്കാതിരുന്നത്.

5/5
 എന്നാൽ ബുംമ്രയാവട്ടെ, കോഹ്ലിയെക്കാൾ ദൈർഘ്യം കുറഞ്ഞ കരിയറിനിടെ തന്നെ നിരവധി തവണ പരിക്ക് കാരണം ദീർഘകാലവും ഹ്രസ്വകാലവുമൊക്കെയായി കളത്തിനു പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകർ രം​ഗത്ത് വന്നത്. എന്നാൽ ഒരു ഫാസ്റ്റ് ബോളറുടെ അധ്വാനഭാരം ചൂണ്ടിക്കാട്ടി ബുംമ്ര പറഞ്ഞതിലും കാര്യമുണ്ടെന്ന് പറയുന്നവരുമുണ്ട്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement