Jasprit Bumrah| ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെപിടിച്ച് ജസ്പ്രീത് ബുംറ
- Published by:Rajesh V
- news18-malayalam
Last Updated:
ബോർഡർ- ഗവാസ്കർ ട്രോഫി തുടങ്ങുന്നതിന് മുമ്പ് റബാഡക്കും ജോഷ് ഹേസ്ൽവുഡിനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ബുംറ
advertisement
advertisement
advertisement
advertisement
ഫെബ്രുവരി ആദ്യമാണ് ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ പേസറായി ജസ്പ്രീത് ബുംറ മാറിയത്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ബൗളിംഗ് ചാർട്ടിൽ ഒന്നാമതെത്തിയതിന് ശേഷം ഒക്ടോബറിലും ബുംറ ചെറിയൊരു കാലയളവിലേക്ക് ഒന്നാം സ്ഥാനത്തെത്തി. പരമ്പരയിൽ ഓഫ് സ്പിന്നർ ആർ അശ്വിനൊപ്പം 11 വിക്കറ്റുകളാണ് ബുംറ നേടിയത്. (AFP Image)
advertisement
advertisement
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും ഇന്ത്യൻ ബാറ്റർമാർ ക്യാപ്റ്റന്റെ തീരുമാനത്തെ പിന്തുണച്ചില്ല. അവർ 150 റൺസിന് പുറത്തായി. ഒന്നാം ദിവസം വൈകുന്നേരം ഒരു സെൻസേഷണൽ സ്പെല്ലിൽ തീതുപ്പുന്ന പന്തുകളുമായി ബുംറ ഇന്ത്യയെ വീണ്ടും കളിയിലേക്ക് കൊണ്ടുവന്നു. ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിനൊടുവിൽ ഓസ്‌ട്രേലിയയെ 104ന് ആദ്യ ഇന്നിങ്സിൽ പുറത്തായി.
advertisement
ഐസിസി ടെസ്റ്റ് റാങ്കിങ് ഇങ്ങനെ: 1. ജസ്പ്രീത് ബുംറ (ഇന്ത്യ): 883 (+2), 2. കാഗിസോ റബാഡ (ദക്ഷിണാഫ്രിക്ക): 872 (-1), 3. ജോഷ് ഹേസ്ല്‍വുഡ് (ഓസ്‌ട്രേലിയ): 860 (-1), 4. രവിചന്ദ്രൻ അശ്വിൻ (ഇന്ത്യ): 807 (+1), 5. പ്രഭാത് ജയസൂര്യ (ശ്രീലങ്ക): 801 (+2), 6. പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ): 796 (-2), 7. രവീന്ദ്ര ജഡേജ (ഇന്ത്യ): 794 (-1), 8. നഥാൻ ലിയോൺ (ഓസ്‌ട്രേലിയ): 782 (-1), 9. നൊമാൻ അലി (പാകിസ്ഥാൻ): 759 (മാറ്റമില്ല), 10. മാറ്റ് ഹെൻറി (ന്യൂസിലൻഡ്): 750 (മാറ്റമില്ല) (AP)