ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂർത്തിയാകുന്നതിന് മുൻപ് താരങ്ങളെ മൈതാനത്ത് നിന്ന് പിൻവലിച്ചതിന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്. കളിക്ക് അവമതിപ്പുണ്ടാക്കുന്നതായിരുന്നു വുകോമനോവിച്ചിന്റെ നടപടി എന്നാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ നിലപാട്.