KKR vs RR, IPL 2024: ഈഡനിൽ 'ബട്ട്ലറാട്ടം'; കെകെആറിനെതിരെ രാജസ്ഥാന് അവസാന പന്തിൽ ആവേശ ജയം
- Published by:Rajesh V
- news18-malayalam
Last Updated:
ബട്ട്ലറുടെ ഈ സീസണിലെ രണ്ടാം സെഞ്ചുറിയാണ്. 60 പന്തില്‍ 9 ഫോറും 6 സിക്‌സും പറത്തി 107 റണ്‍സോടെ ബട്ട്ലർ പുറത്താകാതെ നിന്നു. 18 പന്തില്‍ ജയിക്കാന്‍ 3 വിക്കറ്റ് ശേഷിക്കേ 46 റണ്‍സ് വേണമെന്ന ഘട്ടത്തിലായിരുന്നു ഈഡനിൽ 'ബട്ട്‌ലറാട്ടം'
കൊല്‍ക്കത്ത: അവസാന പന്ത് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 2 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ഒരു ഘട്ടത്തില്‍ കൈവിട്ട മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയോടെ ജോസ് ബട്ട്‌ലര്‍ തിരിച്ചുപിടിക്കുകയായിരുന്നു. കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം എട്ടു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു.. (Sportzpics)
advertisement
advertisement
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ 18ാം ഓവറില്‍ 18 റണ്‍സും ഹര്‍ഷിത് റാണയെറിഞ്ഞ 19ാം ഓവറില്‍ 19 റണ്‍സും ബട്ട്ലർ അടിച്ചെടുത്തു. അവസാന ഓവര്‍ എറിയാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയെ ആദ്യ പന്തില്‍ തന്നെ സിക്‌സറിന് പറത്തി. പിന്നീട് മൂന്ന് പന്തുകളില്‍ റണ്ണില്ല. അഞ്ചാം പന്തില്‍ ഡബിള്‍ നേടിയതോടെ സ്‌കോര്‍ തുല്യം. അവസാന പന്ത് ബൗണ്ടറി കടത്തി അവിശ്വസനീയമായ ജയവും നേടി. (Sportzpics)
advertisement
വമ്പൻ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം മികച്ചതായിരുന്നില്ല. യശസ്വി ജയ്‌സ്വാള്‍ നന്നായി തുടങ്ങിയെങ്കിലും രണ്ടാം ഓവറില്‍ പുറത്തായി. ഒമ്പത് പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 19 റണ്‍സെടുത്താണ് ജയ്‌സ്വാള്‍ മടങ്ങിയത്. പിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സാംസണും (12) കാര്യമായ സംഭാവനയില്ലാതെ മടങ്ങി.. (Sportzpics)
advertisement
നാലാമനായി എത്തിയ റിയാന്‍ പരാഗ് തന്റെ തകർപ്പൻ ഫോം തുടര്‍ന്നതോടെ രാജസ്ഥാന്‍ ഇന്നിങ്‌സിന് ജീവന്‍വെച്ചു. ബട്ട്‌ലര്‍ക്കൊപ്പം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിനു പിന്നാലെ പരാഗിനെ മടക്കി ഹര്‍ഷിത് റാണ കൊല്‍ക്കത്ത കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചു. 14 പന്തില്‍ 2 സിക്‌സും 4 ഫോറുമടക്കം 34 റണ്‍സെടുത്താണ് പരാഗ് മടങ്ങിയത്. (Sportzpics)
advertisement
advertisement
advertisement
advertisement
advertisement