Rafael Nadal: ടെന്നീസ് ഇതിഹാസതാരം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു

Last Updated:
നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരം കളിക്കും
1/6
 ബാഴ്‌സലോണ: 22 തവണ ഗ്രാൻഡ്ലാം കിരീടമണിഞ്ഞ കളിമൺ കോർട്ടിലെ രാജാവ് ഇതിഹാസ ടെന്നീസ് താരം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരം കളിക്കും. (Picture Credit: AP)

advertisement
2/6
 വീഡിയോ സന്ദേശത്തിലൂടെയാണ് നദാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 'പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. 'ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം, കഴിഞ്ഞ രണ്ട് വര്‍ഷം പ്രത്യേകിച്ച്' നദാല്‍ സന്ദേശത്തില്‍ പറഞ്ഞു. (X)

3/6
 പരിക്കുകള്‍ക്കിടെ 2024 തന്റെ അവസാന സീസണായിരിക്കുമെന്ന് നദാല്‍ നേരത്തെ സൂചന നൽകിയിരുന്നു. ഇടുപ്പിന് പരിക്കേറ്റതിനെത്തുടര്‍ന്ന് 2023 സീസണ്‍ ഭൂരിഭാഗവും താരത്തിന് നഷ്ടമായിരുന്നു. (AFP)

4/6
 പ്രധാന എതിരാളിയായ നൊവാക് ജോക്കോവിച്ചിന് പിന്നില്‍, എക്കാലത്തെയും ഏറ്റവും മികച്ച പുരുഷ സിംഗിള്‍സ് കളിക്കാരനായിട്ടാണ് നദാല്‍ കരിയറിനോട് വിടപറയുന്നത്. (AP)

5/6
 കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്ന് അറിയപ്പെടുന്ന നദാല്‍ 14 തവണ ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടം നേടിയിട്ടുണ്ട്. നാലു തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനായിട്ടുണ്ട്. രണ്ട് തവണ വീതം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും വിംബിള്‍ഡണും കരസ്ഥമാക്കി. (AP Photo/Alastair Grant)

6/6
 ഒളിമ്പിക്സിൽ സിംഗിൾസിലും ഡബിൾസിലും സ്വര്‍ണം നേടിയ നദാല്‍ സ്പെയിനിനെ അഞ്ച് ഡേവിസ് കപ്പ് കിരീടങ്ങള്‍ നേടാന്‍ സഹായിച്ചിട്ടുണ്ട്.<br />(AP Photo/Tertius Pickard)
ഒളിമ്പിക്സിൽ സിംഗിൾസിലും ഡബിൾസിലും സ്വര്‍ണം നേടിയ നദാല്‍ സ്പെയിനിനെ അഞ്ച് ഡേവിസ് കപ്പ് കിരീടങ്ങള്‍ നേടാന്‍ സഹായിച്ചിട്ടുണ്ട്.(AP Photo/Tertius Pickard)
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement