ലക്നൗ: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തോൽവി. നിശ്ചിതഓവറിൽ ലക്നൗ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ പോരാട്ടംം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. (Pic Credit: Sportzpics)
2/ 12
മുഹസീൻ ഖാൻ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ്. എന്നാൽ കൃത്യതയാർന്ന ബോളിങ്ങിന് മുന്നിൽ മുംബൈ പരാജയം സമ്മതിക്കുകയായിരുന്നു. (Pic Credit: Sportzpics)
3/ 12
മുംബൈയ്ക്കായി ടിം ഡേവിഡ് 19 പന്തിൽ 32 റൺസും കാമറോൺ ഗ്രീൻ 6 പന്തിൽ നാല് റൺസുമായി പുറത്താകാതെ നിന്നു. (Pic Credit: Sportzpics)
4/ 12
മുംബൈയ്ക്കായി നായകൻ രോഹിത് ശർമയും ഓപ്പണർ ഇഷാൻ കിഷനും മികച്ച തുടക്കമാണ് നൽകിയത്. അർധ സെഞ്ചറി നേടിയ ഇഷാൻ 39 പന്തിൽ 59 റൺസും രോഹിത് ശർമ്മ 25 പന്തിൽ 37 റൺസും നേടി. (Pic Credit: Sportzpics)
5/ 12
ഏഴ് പന്തിൽ ഒൻപത് റൺസെടുത്ത സൂര്യകുമാർ യാദവ്, യാഷ് ഠാക്കൂറിന്‍റെ പന്തിൽ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് ക്ലീൻ ബൗൾഡായി. (Pic Credit: Sportzpics)
6/ 12
നെഹാല്‍ വധേര 17 പന്തിൽ 19 റൺസ് എടുത്ത് പുറത്തായി. മലയാളി താരം വിഷ്ണു വിനോദ് നിരാശപ്പെടുത്തി. നാല് പന്തിൽ രണ്ട് റൺസെടുത്താണ് വിഷ്ണു പുറത്തായത്. (Pic Credit: Sportzpics)
7/ 12
നേരത്തെ ലക്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്. (Pic Credit: Sportzpics)
8/ 12
35 ന് 3 എന്ന നിലയിൽ തകർച്ച നേരിട്ട ലക്നൗ സൂപ്പർ ജയന്‍റ്സിന് പൊരുതാൻ സാധിക്കുന്ന സ്കോർ സമ്മാനിച്ചത് ക്രൂനാല്‍ പാണ്ഡ്യയും സ്റ്റോയ്നിസും ചേർന്നാണ്. Pic Credit: Sportzpics)
9/ 12
ക്രൂനാൽ പാണ്ഡ്യ 42 പന്തിൽ നിന്നും 49 റൺസ് നേടി. പരിക്കേറ്റ ക്രൂനാൽ റിട്ടയേർഡ് ഹർട്ടായാണ് ക്രീസ് വിട്ടത്. (Pic Credit: Sportzpics)
10/ 12
സ്റ്റോയ്നിസ് 47 പന്തിൽ നിന്നും 89 റൺസും നിക്കൊളാസ് പുരാൻ എട്ട് പന്തിൽ എട്ട് റൺസുമായി പുറത്താകാതെ നിന്നു. (Pic Credit: Sportzpics)
11/ 12
ദീപക് ഹൂഡ (ഏഴ് പന്തിൽ അഞ്ച്), ക്വിന്‍റൻ ഡികോക്ക് (15 പന്തിൽ 16 ), പ്രേരക് മങ്കാദ് (ഒരു പന്തിൽ പൂജ്യം) എന്നിവർ നിരാശപ്പെടുത്തി. (Pic Credit: Sportzpics)
12/ 12
മുംബൈയ്ക്കായി ജേസൺ ബെഹൻഡോഫ് രണ്ടും പീയൂഷ് ചൗള ഒരു വിക്കറ്റും വീഴ്ത്തി.(Pic Credit: Sportzpics)