Glenn Maxwell | ഇരട്ടസെഞ്ച്വറി അടിച്ചതിന് പിന്നാലെ മാക്‌സ്‌വെല്ലിന്‍റെ ചെന്നൈക്കാരിയായ ഭാര്യ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞത് കണ്ടോ!

Last Updated:
മത്സരം കാണാൻ വാംഖഡെ സ്റ്റേഡിയത്തിൽ മാക്‌സ്‌വെല്ലിന്‍റെ ചെന്നൈക്കാരിയായ ഭാര്യ വിനി രാമനും ഉണ്ടായിരുന്നു
1/7
maxwell_wife
ലോകകപ്പിൽ തകർപ്പൻ ഇരട്ടസെഞ്ച്വറിയുമായി ഓസീസിന് ഗംഭീര വിജയം സമ്മാനിച്ചിരിക്കുകയാണ് ഗ്ലെൻ മാക്‌സ്‌വെൽ. 128 പന്തിൽ മാക്‌സ്‌വെൽ നേടിയ സെഞ്ച്വറി, വൻതകർച്ചയിൽനിന്ന് കരകയറി അഫ്ഗാനെ മറികടക്കാൻ ഓസീസിനെ സഹായിച്ചത്. 293 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ബാക്കിനിൽക്കെയാണ് ഓസ്ട്രേലിയ മറികടന്നത്. ഇതോടെ സെമിഫൈനൽ ഉറപ്പിക്കാനും ഓസീസിന് സാധിച്ചു.
advertisement
2/7
 ഒമ്പതാമത്തെ ഓവറിലെ രണ്ടാം പന്തിൽ മാക്‌സ്‌വെൽ ക്രീസിൽ എത്തുമ്പോൾ ഓസീസ് നാലിന് 49 എന്ന നിലയിലായിരുന്നു. എന്നാൽ 10 ഓവർ കൂടി പിന്നിട്ടപ്പോൾ ഏഴിന് 91 എന്ന നിലയിലേക്ക് അവർ കൂപ്പുകുത്തി. തോൽവി മുഖാമുഖം കണ്ട നിമിഷങ്ങൾ. എന്നിൽ മാക്‌സ്‌വെല്ലിന്‍റെ ചുമലിലേറി അവിശ്വസനീയമാംവിധം തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. എട്ടാം വിക്കറ്റിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനൊപ്പം ചേർന്ന് 202 റൺസ് കൂട്ടിച്ചേർക്കാൻ മാക്‌സ്‌വെല്ലിന് കഴിഞ്ഞു.

3/7
 ഇപ്പോഴിതാ, മാക്‌സ്‌വെല്ലിന്‍റെ ചെന്നൈക്കാരിയായ ഭാര്യ വിനി രാമന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. മത്സരം കാണാൻ വാംഖഡെ സ്റ്റേഡിയത്തിൽ വിനി രാമനും ഉണ്ടായിരുന്നു. ഓസീസിന്‍റെ വിജയനിമിഷമാണ് ഈ സ്റ്റോറിയിലുള്ളത്. 'All the Emotions 201*' എന്നാണ് ഈ സ്റ്റോറിക്കൊപ്പം വിനി രാമൻ നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഈ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധിപ്പേരാണ് ഇത് ലൈക്ക് ചെയ്തത്. ധാരാളം കമന്‍റുകളും ലഭിച്ചു.

4/7
 റൺസ് പിന്തുടരുമ്പോൾ ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടമാണ് മാക്‌സ്‌വെൽ മുംബൈയിൽ കുറിച്ചത്. 21 ഫോറുകളും 10 സിക്സറുകളും അടങ്ങുന്നതായിരുന്നു മാക്‌സ്‌വെല്ലിന്‍റെ ഇന്നിംഗ്സ്.

5/7
 ഈ ലോകകപ്പ് മാക്‌സ്‌വെല്ലിന്‍റെ കരിയറിൽ എക്കാലവും ഓർമിക്കപ്പെടുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. അഫ്ഗാനെതിരെ ഇരട്ടസെഞ്ച്വറി നേടുന്നതിന് മുമ്പ് നെതർലൻഡ്സിനെതിരെ ഡൽഹിയിൽ വേഗമേറിയ ലോകകപ്പ് സെഞ്ച്വറിയെന്ന റെക്കോർഡും മാക്‌സ്‌വെൽ സ്വന്തമാക്കിയിരുന്നു. 40 പന്തിലാണ് അന്ന് മാക്‌സ്‌വെൽ സെഞ്ച്വറി നേടിയത്.

6/7
 ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവുമായ ഗ്ലെന്‍ മാക്‌സ്‌വെല്ലും തമിഴ്‌നാട് സ്വദേശിനിയുമായ വിനി രാമനും 2022 ഏപ്രിലിലാണ് വിവാഹിതരായത്.

7/7
 ഇന്ത്യന്‍ വംശജയാണെങ്കിലും വിനി രാമന്‍ ഏറെ നാളുകളായി ഓസ്‌ട്രേലിയയിലാണ് താമസം. കുടുംബവേരുകള്‍ തമിഴ്‌നാട്ടിലുണ്ടെങ്കിലും വിനിയുടെ ജനനം ഓസ്‌ട്രേലിയയിലായിരുന്നു. 1993 മാര്‍ച്ച് മൂന്നിന് മെല്‍ബണിലാണ് വിനി ജനിച്ചത്. മെഡിക്കല്‍ സയന്‍സില്‍ ബിരുദധാരിയായ വിനി നിലവില്‍ ഫാര്‍മിസിസ്റ്റ് കൂടിയാണ്.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement